ട്രോളിങ് നിരോധനം അവസാനിച്ചു കടലോളം പ്രതീക്ഷയില്‍ തൊഴിലാളികള്‍
ചാവക്കാട്: സംസ്ഥാന സര്‍ക്കാര്‍ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ ട്രോളിങ് നിരോധനം തിങ്കളാഴ്ച്ച അര്‍ധരാത്രി അവസാനിച്ചതോടെ മത്സ്യത്തൊഴിലാളികള്‍ കടലോളം പ്രതീക്ഷയുമായി കടലിലലിറങ്ങി. മീന്‍കോള് ലക്ഷ്യം വെച്ച് മുനക്കക്കടവ് ഹാര്‍ബറില്‍ നിന്നുള്ള 50 ബോട്ടുകള്‍ ആലപ്പുഴയിലെ കായം കുളത്തേക്കും കൊല്ലം ജില്ലയിലെ നീണ്ടകര, ശക്തികുളങ്ങര, ഹാര്‍ബറുകളിലേക്കും പുറപ്പെട്ടു. ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗത്തെ കടലില്‍ മത്സ്യ ലഭ്യത കുറവായതിനാല്‍ ഈ സീസണ്‍ മറ്റു ജില്ലകളില്‍ ചെലവഴിച്ച് അടുത്ത സെപ്റ്റംബര്‍ മാസത്തോടെയാണ് ഇവരുടെ മടക്കം.
കഴിഞ്ഞ ജൂണ്‍ 14 അര്‍ദ്ധരാത്രി നിലവില്‍ വന്ന ട്രോളിംങ് നിരോധനം 47 ദിവസത്തിനു ശേഷം അവസാനിക്കുമെങ്കിലും ബോട്ടുകാര്‍ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നതിനാല്‍ മുനക്ക് കടവ് ഹാര്‍ബറില്‍ നിന്നുള്ള അനുബന്ധ തൊഴിലാളികളുടെ ദുരിതത്തിന് അവസാനമില്ല.
കയറ്റിറക്ക തൊഴിലാളികള്‍ മുതലുള്ള ആനുബന്ധ തൊഴിലുകള്‍ ചെയ്യുന്നവര്‍ പലരും ട്രോളിംഗ് നിരോധനത്തിനു മുമ്പു തന്നെ തൊഴില്‍ തേടി പലഭാഗങ്ങളിലേക്കും പോയിക്കഴിഞ്ഞിരുന്നു. ഇവരില്‍ ബോട്ടുകാര്‍ പിടിച്ചു കൊണ്ടുവരുന്ന ചെമ്മീനും മീനും മറ്റു വസ്തുക്കളുമൊക്കെ വേര്‍തിരിക്കുന്ന ജോലിയുമായിക്കഴിയുന്ന 150 ഓളമുള്ള സ്ത്രീകള്‍ മറ്റു തൊഴിലുകളില്ലാതെ കഷ്ടപ്പാടിലാണ്. ഒരു കൊട്ടക്ക് 30 രൂപ വെച്ചായിരുന്നു ഇവര്‍ക്ക് പ്രതിഫലം ലഭിച്ചിരുന്നത്. പുരുഷന്‍മാരെ പോലെ ഇവര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ ജോലിക്കു പോകാനാവില്ല.
കഴിഞ്ഞ നാല് വര്‍ഷം വരെ സര്‍ക്കാര്‍ നല്‍കിയ സൗജന്യ റേഷനും നിലച്ചത് ഇവര്‍ക്ക് ഏറെ ദുരിതമുണ്ടാക്കിയതായി മുനക്കക്കടവ് ഹാര്‍ബറിലെ തൊഴിലാളികളുടെ ഏകോപന സമിതി പ്രസിഡണ്ട് പി.എ സിദ്ധി പറഞ്ഞു. നിരോധനം ബാധിക്കാത്ത വലിയ വള്ളങ്ങളും പരമ്പരാഗത വള്ളങ്ങളും ഇത്തവണ ഭേദപ്പെട്ട നിലയില്‍ ചെമ്മിന്‍ കരക്കെത്തിച്ചിട്ടും മുനക്കക്കടവ് ഹാര്‍ബറിലെ തൊഴിലാളികള്‍ക്ക് ഗുണമുണ്ടായില്ല. ഹാര്‍ബര്‍ പരിസരത്ത് തമ്പടിക്കുന്ന നിരവധി വള്ളക്കാരുണ്ടെങ്കിലും ഇവര്‍ മത്സ്യവുമായി കരക്കെത്തുന്നത് മറുകരയായ ചേറ്റുവ ഹാര്‍ബറിലാണ്.
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് വലിയ ആക്രമണങ്ങളും സംഘര്‍ഷങ്ങളും കടലിലുംകരയിലും നടക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ഇത്തവണയും ട്രോളിംഗ് നിരോധന കാലയളവ് സമാധാനപരമായാണ് കടന്നുപോയത്. പരാമ്പരാഗത വള്ളക്കാര്‍ക്കൊപ്പം വലിയ വള്ളങ്ങളുടേയും എന്‍ജിന്റെ കുതിരശക്തി കണക്കാക്കാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഇത്തവണ കടലില്‍ പോകാന്‍ അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."