കാട്ടാനക്കും മാനിനും പിന്നാലെ കാട്ടുപന്നികളും; പൊറുതിമുട്ടി കര്‍ഷകര്‍
മാനന്തവാടി: നെല്‍കര്‍ഷകര്‍ക്ക് ഭീഷണിയായി കാട്ടുപന്നി ശല്യവും.
കാട്ടാനയുള്‍പ്പെടെയുള്ള മൃഗങ്ങളുടെ ശല്യം വര്ധിക്കുന്നതിടെയാണ് കാട്ടുപന്നികളും കര്‍ഷകര്‍ക്ക് തീരാനഷ്ടം സമ്മാനിക്കുന്നത്.
വനാതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകരാണ് പൊറുതിമുട്ടിയിരിക്കുന്നത്. കാട്ടിക്കുളം ഇടയൂര്‍കുന്ന് തടത്തില്‍ മോഹനന്റെ മുക്കാല്‍ ഏക്കറോളം നെല്‍കൃഷിയാണ് കഴിഞ്ഞദിവസം കാട്ടുപന്നി കൂട്ടം നശിപ്പിച്ചത്. കൊയ്യാന്‍ പാകമായ നെല്‍കൃഷിയാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്. ഇതിന് പുറമെ പുള്ളിമാന്‍ കൂട്ടം പാടത്തിറങ്ങി വിളഞ്ഞ കതിരുകള്‍ മാത്രം ഭക്ഷിക്കുകയും ചെയ്തിട്ടുണ്ട്. വന്യമൃഗങ്ങള്‍ ഒരേക്കര്‍ നെല്‍കൃഷി പൂര്‍ണമായ് നശിപ്പിച്ചാല്‍ 25,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇനിയും നടപ്പിലാക്കിയിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു. അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാന്‍ ഏറെ നാളത്തെ കാലതാമസം വരുന്നതായും പരാതിയുണ്ട്. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്തും കാര്‍ഷിക മേഖലയില്‍ തുടരുന്ന കര്‍ഷകരെ സഹായിക്കാന്‍ അടിയന്തര നടപടികളുണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."