HOME
DETAILS
MAL
ഇംപീച്ച്മെന്റ് ഹിയറിങ്ങില്‍ പങ്കെടുക്കില്ലെന്ന് വൈറ്റ്ഹൗസ്
backup
December 03 2019 | 04:12 AM
വാഷിങ്ടണ്‍: പ്രസിഡന്റ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് വകുപ്പുകള്‍ പരിഗണിക്കുന്ന യു.എസ് കോണ്‍ഗ്രസിന്റെ ഹിയറിങ്ങില്‍ പങ്കെടുക്കില്ലെന്ന് വൈറ്റ്ഹൗസ്. ബുധനാഴ്ചയാണ് ഹിയറിങ്.
ദൃക്സാക്ഷിയുടെ പേര് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ജുഡീഷ്യല്‍ കമ്മിറ്റി പ്രസിഡന്റിന് മറ്റൊരു ഹിയറിങ്ങിന് സൗകര്യം ചെയ്തുകൊടുക്കുമോയെന്നും വ്യക്തമല്ല. അതിനാല്‍ ഹിയറിങ്ങില്‍ വൈറ്റ്ഹൗസ് പങ്കെടുക്കില്ലെന്ന് വൈറ്റ്ഹൗസ് കോണ്‍സല്‍ പാറ്റ് സിപല്ലന് പ്രതിനിധിസഭയുടെ ജുഡീഷ്യല്‍ കമ്മിറ്റിയിലെ ഡമോക്രാറ്റ് ചെയര്മാന് ജെറി നാഡ്ലര്ക്കയച്ച കത്തില്‍ വ്യക്തമാക്കി.
പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ എതിരാളിക്കെതിരേ നടപടിയെടുക്കാന്‍ ഉക്രൈന് ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്തിയതിനാണ് ട്രംപിനെതിരേ ഇംപീച്ച്മെന്റ് അന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."