വീട്ടിലെ വൈഫൈ വേഗത വര്‍ധിപ്പിക്കാന്‍ അഞ്ച് മാര്‍ഗങ്ങള്‍
ഇന്ന് ഒട്ടുമിക്ക വീടുകളും ഇന്റര്‍നെറ്റ് ആവശ്യത്തിനായി വൈഫൈ സംവിധാനം ഒരുക്കിയിട്ടുണ്ടാവും. എന്നാല്‍ വീട്ടിലെ അംഗങ്ങളെല്ലാം മൊബൈലും ലാപ്‌ടോപും കംപ്യൂട്ടറുമെല്ലാം വൈൈഫയില്‍ ബന്ധിപ്പിക്കുന്നതോടെ ഇതിന്റെ വേഗതയും ക്രമേണ കുറയും. ഇതിനുള്ള പരിഹാര മാര്‍ഗങ്ങളാണ് ഇവിടെ.
1. വൈഫൈ മോഡം വീടിന്റെ മധ്യഭാഗത്ത് സ്ഥാപിക്കുക- വീടിന്റെ ഏതുഭാഗത്തു നിന്നാലും സിഗ്നല്‍ ലഭിത്തക്കവിധം ക്രമീകരിക്കണം. മിക്ക ആളുകളും വീടിന്റെ ഒരു മൂലയിലായിരിക്കും റൂട്ടര്‍ വച്ചിട്ടുണ്ടാവുക.
2.വൈഫൈയില്‍ കണക്റ്റ് ചെയ്യുന്ന ഡിവൈസുകള്‍ പരമാവധി കുറക്കുക- അനാവശ്യമായി കണക്റ്റ് ആയി കിടക്കുന്ന ഡിവൈസുകളില്‍ നിന്ന് ഇതു നീക്കം ചെയ്യുക. അതുപോലെ, വീട്ടിലേക്ക് സുഹൃത്തുക്കളും ബന്ധുക്കളും വരുമ്പോള്‍ അവര്‍ക്ക് പ്രൈമറി പാസ്‌വേര്‍ഡ് നല്‍കാതിരിക്കുക. പകരം ഇത്തരക്കാര്‍ക്കായി ഗസ്റ്റ് നെറ്റവര്‍ക്ക് എന്ന സംവിധാനം ഉപയോഗപ്പെടുത്തുക. ഇതിന് എളുപ്പമുള്ള പാസ്‌വേര്‍ഡും നല്‍കുക. ഇതില്‍ കണക്റ്റായ ഡിവൈസുകളെ നിങ്ങള്‍ക്ക് നിയന്ത്രിക്കുകയും ചെയ്യാം.
3.വൈഫൈ റൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്ത് ഉപയോഗിക്കുക- നിങ്ങള്‍ സ്ഥിരം ഒരു മൊബൈല്‍ വൈഫൈയുമായി കണക്റ്റ് ചെയ്തു വച്ചിട്ടുണ്ടെങ്കില്‍ അത് ഇടക്കിടക്ക് ഓഫ് ചെയ്ത് വീണ്ടും ഓണ്‍ ചെയ്യുക. ഇതിനായി മോഡത്തില്‍ ഡബ്ല്യൂ.പി.എസ് എന്ന സംവിധാനമുണ്ട്. ഈ ബട്ടണ്‍ അമര്‍ത്തിയാല്‍ ഓട്ടോമാറ്റിക്കായി റൂട്ടര്‍ റീസ്റ്റാര്‍ട്ടാവും.
4.പാസ്‌വേര്‍ഡ് ഇടക്കിടെ മാറ്റുക- വൈഫൈ പാസ്‌വേര്‍ഡ് സ്ഥിരമായി ഒന്നു തന്നെ നിലനിര്‍ത്താതെ ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുക. പലരും ഇതു സ്ഥാപിച്ചപ്പോള്‍ ഉള്ള പാസ്‌വേര്‍ഡ് തന്നെയാണ് കാലങ്ങളായി ഉപയോഗിക്കുന്നത്. ഇത് വേഗതയെ ബാധിക്കും. മാത്രവുമല്ല നിങ്ങളുടെ സുഹൃത്തുക്കളോ അയല്‍ക്കാര്‍ക്കോ ഇത് ഒരിക്കല്‍ കിട്ടിയാല്‍ വീണ്ടും ദുരുപയോഗം ചെയ്യുന്നതിനും ഇടയാക്കും. ഇവര്‍ ഇതു മറ്റുള്ളവര്‍ക്ക് പങ്കുവെക്കുകയും ചെയ്താല്‍ പിന്നെ ഉപയോഗത്തിന് പരിധിയുണ്ടാകില്ല.
5. യു.എസ്.ബി റൂട്ടര്‍ ഉപയോഗിക്കുക- നിങ്ങള്‍ ഉപയോഗിക്കുന്ന വൈഫൈ റൂട്ടറിന്റെ ഗുണമേന്മയും മോഡലും ഇന്റര്‍നെറ്റിന്റെ വേഗതയെ ബാധിക്കും. യു.എസ്.ബി പോര്‍ട്ടുള്ള വൈഫൈ ആണ് എങ്കില്‍ വേഗത വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."