HOME
DETAILS
MAL
ബി.ജെ.പി വിടുമെന്ന് പങ്കജ മുണ്ടെ
backup
December 03 2019 | 04:12 AM
മുംബൈ: മഹാരാഷ്ട്രയില്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ തന്റെ നിലപാടില്‍ മാറ്റമുണ്ടാകുമെന്ന ഭീഷണിയുമായി ബി.ജെ.പി നേതാവ് പങ്കജ മുണ്ടെ. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബി.ജെ.പി നേതാവ് എന്ന വിശേഷണവും അവര്‍ മുണ്ടെ നീക്കി. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ തന്റെ നിലപാടില്‍ മാറ്റമുണ്ടാകും.
അത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഡിസംബര്‍ 12ന് നടത്തുമെന്നും പങ്കജ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
ഒന്നുകില്‍ തന്നെ നിയമസഭാ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കണം. അല്ലെങ്കില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം വേണം. ഇല്ലെങ്കില്‍ ശിവസേനയിലേക്ക് പോകുമെന്നും തന്നോടൊപ്പം 12 എം.എല്‍.എമാരുണ്ടെന്നും പങ്കജമുണ്ടെ അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."