HOME
DETAILS
MAL
പീഡകരെ അടിച്ചുകൊല്ലണം: ജയ ബച്ചന്
backup
December 03 2019 | 04:12 AM
ന്യൂഡല്‍ഹി: തെലങ്കാനയില്‍ വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിരിയാക്കി കത്തിച്ചു കൊന്ന സംഭവത്തില്‍ ലോക്സഭയില്‍ രോഷാകുലയായി സമാജ് വാദി പാര്‍ട്ടി എം.പി ജയാ ബച്ചന്. ഇത്തരം കേസിലെ പ്രതികളെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും ജനക്കൂട്ടം ശിക്ഷ നടപ്പാക്കുകയും ചെയ്യണമെന്നും ജയ ബച്ചന് പറഞ്ഞു. ഒരു തരത്തിലുള്ള ദയയും ഇത്തരക്കാരോട് കാണിക്കരുതെന്നും പരസ്യമായി ശിക്ഷ നടപ്പാക്കുകയാണ് വേണ്ടതെന്നും ജയ ബച്ചന് പറഞ്ഞു.
അതേസമയം പ്രതികളോട് ഒരു തരത്തിലുള്ള മമതയും കാണിക്കരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സ്പീക്കര്‍ അനുവദിച്ചതിന് പിന്നാലെയായിരുന്നു സഭയില്‍ ചര്‍ച്ച നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."