HOME
DETAILS
MAL
ബഹുഭാര്യാത്വവും നികാഹ് ഹലാലയും നിരോധിക്കണമെന്ന ഹരജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും
backup
December 03 2019 | 04:12 AM
ന്യൂഡല്‍ഹി: ബഹുഭാര്യാത്വവും നികാഹ് ഹലാലയും നിരോധിക്കണമെന്നവാശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായ നല്കിയ ഹരജി സുപ്രിം കോടതി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും. മുസ്ലിം വ്യക്തി നിയമത്തിലെ ബഹുഭാര്യാത്വവും നികാഹ് ഹലാലയും ഭരണഘടനാ അനുഛേദം 14, 15, 21 എന്നിവയുടെ ലംഘനമാണെന്നും അതുകൊണ്ട് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബഹുഭാര്യാത്വം നികാഹ് ഹാലാല എന്നിവ ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരം കുറ്റകരമായി പ്രഖ്യാപിക്കണമെന്നും അശ്വനി ഉപാധ്യയ നല്കിയ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് മാഴിചൊല്ലിയ സ്ത്രീയെ അതേ പുരുഷനും വിവാഹം ചെയ്യണമെങ്കില്‍ മറ്റൊരാള്‍ വിവാഹം ചെയ്യണമെന്ന ശരിഅത്തിലെ വ്യവസ്ഥയാണ് നികാഹ് ഹലാല. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."