40,000 കോടിയുടെ കേന്ദ്ര ഫണ്ട് മടക്കാനായിരുന്നെന്ന് ബി.ജെ.പി നേതാവ്
ബംഗളൂരു: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ പാതിരാ നടകത്തിലൂടെ മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിച്ചത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് സംരക്ഷിക്കാനും സുരക്ഷിതമായി തിരിച്ചയക്കാനുമായിരുന്നുവെന്ന് ബി.ജെ.പി നേതാവും എം.പിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെ.
ഫണ്ട് സുരക്ഷിതമാക്കാന്‍ ഫഡ്‌നാവിസിന് 15 മണിക്കൂര്‍ മാതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ തുക സംരക്ഷിക്കാന്‍ ബി.ജെ.പി നടത്തിയ ഒരു നാടകമായിരുന്നു ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞയെന്നും അനന്ത്കുമാര്‍ പറഞ്ഞു. എല്ലാം മുന്‍കൂട്ടി തയാറാക്കിയ നാടകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ നിന്നുള്ള എം. പിയായ ഹെഗ്‌ഡെ യെല്ലാപൂരിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിവാദ പരാമര്‍ശം നടത്തിയത്.
എന്നാല്‍ ഹെഗ്‌ഡെയുടെ പ്ര സ്താവന നിഷേധിച്ചുകൊണ്ട് ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി. മുഖ്യമന്ത്രിയായിരുന്നുകൊണ്ട് അത്തരത്തിലുള്ള പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഫഡ്‌നാവിസ് പ്രതികരിച്ചു. ആരോപണം ധനകാര്യമന്ത്രാലയത്തിന് അന്വേഷണത്തിന് വിധേയമാക്കാമെന്നും ഫഡ്‌നാവിസ് പറഞ്ഞു. ഇത്തരത്തില്‍ ഫണ്ട് മാറ്റാന്‍ കഴിയില്ലെന്നായിരുന്നു എന്‍.സി.പി നേതാവ് നവാബ് മാലിക് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."