പാചക വാതക സബ്‌സിഡി പാവപ്പെട്ടവര്‍ക്ക് തുടരും
ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്ക് നല്‍കി വരുന്ന പാചകവാതക സബ്‌സിഡി തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിപ്രകാരം അര്‍ഹതപ്പെട്ടവര്‍ക്ക് സബ്‌സിഡി നിരക്കില്‍ പാചകവാതക സിലിണ്ടര്‍ ലഭിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ വ്യക്തമാക്കി.
എം.പിമാരായ സീതാറാം യെച്ചൂരി, ഗുലാം നബി ആസാദ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.
പാചകവാതക വില കൂട്ടാനും സബ്‌സിഡി കുറയ്ക്കാനുമുള്ള തീരുമാനം യു.പി.എ സര്‍ക്കാരിന്റേതാണെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ പാവപ്പെട്ടവരെ വഞ്ചിക്കില്ല. എന്നാല്‍ അനര്‍ഹരെ ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് ഇന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായിരുന്നു. പ്രശ്‌നത്തില്‍ രാജ്യസഭ രണ്ട് തവണ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.
പാചകവാതക സബ്‌സിഡി പൂര്‍ണമായും എടുത്തുകളയാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനം കഴിഞ്ഞ ദിവസമാണ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചത്. അടുത്തവര്‍ഷം മാര്‍ച്ച് വരെ ഓരോ മാസവും സിലിണ്ടറിന് നാലുരൂപ വീതം വര്‍ധിപ്പിച്ച് ഘട്ടംഘട്ടമായി സബ്‌സിഡി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."