അഹമ്മദാബാദില്‍ കൂറ്റന്‍ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദില്‍ ഒരുങ്ങുന്നു. 2020 മാര്‍ച്ചില്‍ ആയിരിക്കും സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം.
മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം പുതുക്കിപ്പണിതാണ് പുതിയ സ്റ്റേഡിയമാക്കിയത്. സ്റ്റേഡിയം ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മില്‍ മത്സരം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ക്രിക്കറ്റ് അസോസിയേഷന്.
ഉദ്ഘാടന മത്സരത്തിന് ഐ.സി.സിയുടെ അനുവാദം ലഭിക്കേണ്ടണ്ടതുണ്ടെണ്ടന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.
ഉദ്ഘാടനം വലിയ ആഘോഷമാക്കാനാണ് ബി.സി.സി.ഐയുടേയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റേയും തീരുമാനം. ലോകത്തിലെ വമ്പന്‍ കളിക്കാരെയെല്ലാം ഉദ്ഘാടനത്തിന് എത്തിക്കുന്നതിനുള്ള നടപടികള്‍ ബി.സി.സി.ഐ തുടങ്ങിയിട്ടുണ്ട്. സ്റ്റേഡിയത്തില്‍ ഒരുലക്ഷത്തി പതിനായിരം കാണികളെ ഉള്‍ക്കൊള്ളാനാവും.
90,000 പേര്‍ക്കിരിക്കാവുന്ന ആസ്ത്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് നിലവില്‍ ഒന്നാംസ്ഥാനത്തുള്ളത്. 63 ഏക്കര്‍ സ്ഥലത്ത് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് നിര്‍മിച്ച സ്റ്റേഡിയത്തില്‍ മൂന്ന് പരിശീലന മൈതാനങ്ങളും ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും ഉണ്ട@ാകും. 700 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ കരാര്‍ എല്‍.ആന്‍ഡ് ടിക്ക് ആണ്. ക്ലബ് ഹൗസില്‍ 55 മുറികള്‍, നീന്തല്‍ക്കുളം,76 കോര്‍പ്പറേറ്റ് ബോക്സുകള്‍, മൂവായിരം കാറുകള്‍ക്കും ആയിരം ഇരുചക്രവാഹനങ്ങള്‍ക്കുമുള്ള പാര്‍ക്കിങ് സൗകര്യം ഇവയെല്ലാം ഉണ്ട@ായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടനം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."