HOME
DETAILS
MAL
മാരുതിയുടെ മൊത്തലാഭത്തില്‍ 4.4 ശതമാനം വര്‍ധനവ്
backup
August 01 2017 | 08:08 AM
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. മൊത്തവരുമാനത്തില്‍ 4.4 ശതമാന്തതിന്റെ വളര്ച്ചയാണിപ്പോഴുള്ളത്. അഥവാ 1556.4 കോടി രൂപയാണ് 2017 ആദ്യ പകുതി പിന്നിട്ടപ്പോഴുള്ള വരുമാനം.
16.7 ശതമാനം വില്പനിയില് വര്‍ധനവുണ്ടായി. 17132.4 കോടിയുടെ വില്പനയാണ് ആകെയുണ്ടായത്. ഇത് കഴിഞ്ഞ വര്‍ഷം 14654.5 കോടി രൂപയായിരുന്നു. വാഹനങ്ങളുടെ വില വര്‍ധിച്ചതും സെയില്‍സ് പ്രമോഷന്,മാര്‍ക്കറ്റിങ് ചിലവുകള്‍ വര്‍ധിച്ചതും വരുമാന തുകയിലെ വര്‍ധനവിന് കാരണമായതായി കമ്പനി അധികൃതര്‍ അറിയിച്ചു.
ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ 0.22 ശതമാനം വര്‍ധനവാണ് ഓഹരിയിനത്തില്‍ ഉണ്ടായത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ 394571 കാറകളാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."