സൊഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല: ഡി.ജി. വന്‍സാരയും ദിനേശും കുറ്റവിമുക്തര്‍
ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ മുന്‍ ഗുജറാത്ത് പൊലിസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാരയെയും രാജസ്ഥാനിലെ പൊലിസ് ഓഫീസര്‍ എം.എന്‍ ദിനേശിനെയും സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ഇതോടെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ടവരുടെ എണ്ണം 15 ആയി.
വന്‍സാരയെ കുറ്റ വിമുക്തനാക്കിയത് സി.ബി.ഐ അന്വേഷമത്തിന് തിരിച്ചടിയായിരിക്കുകയാണ്. കേസിലെ മുഖ്യ ഗൂഢാലോചകനായാണ് വന്‍സാരയെ സി.ബി.ഐ പരിഗണിച്ചിരിക്കുന്നത്. ശൈഖിനെ ഇല്ലായ്മ ചെയ്ത പൊലിസ് സംഘത്തെ നയിച്ചിരുന്നത് ദിനേശ് ആണ്.
സൊഹ്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ ബിയെയും 2005ലാണ് ഗുജറാത്ത് പൊലിസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ എത്തിയ ഭീകരനെന്ന് ആരോപിച്ച് എ.ടി.എസ് മേധാവിയായിരുന്ന ഡിജി വന്‍സാരയാണ് സൊഹ്‌റാബുദ്ദീനെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചത്. ഭാര്യ കൗസര്‍ ബിയെ പിന്നീട് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞു.
ഇതിന് ഒരു വര്‍ഷത്തിന് ശേഷം 2006ല്‍ സൊഹ്‌റാബുദ്ദീന്റെ കൂട്ടാളിയും സാക്ഷിയുമായ തുള്‍സി റാം പ്രജാപതിയെ ഗുജറാത്ത് പൊലിസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. തെളിവ് നശിപ്പിക്കാനായിരുന്നു ഇതെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി.
ഗുജറാത്തിലെ എ.ടി.എസ് മേധാവിയായിരുന്ന വന്‍സാര 2004 ലെ ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും പ്രതിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."