റെക്കോര്‍ഡ് എറിഞ്ഞുവീഴ്ത്തി അഞ്ജലി
കാഠ്മണ്ഡു: വനിതകളുടെ ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ നേട്ടം കൊയ്തിരിക്കുകയാണ് നേപ്പാള്‍ താരം അഞ്ജലി ചാന്ദ്. സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ മാലദ്വീപിനെതിരായ കളിയിലായിരുന്നു അഞ്ജലിയുടെ മാസ്മരിക പ്രകടനം.
2.1 ഓവറില്‍ ഒരു റണ്‍സ് പോലും വിട്ടുകൊടുക്കാതെ ആറു പേരെയാണ് അഞ്ജലി പുറത്താക്കിയത്. വനിതകളുടെ ടി20 ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബൗളിങ് പ്രകടനമാണിത്. മൂന്നുറണ്‍സിന് ആറു വിക്കറ്റെടുത്ത മാലദ്വീപ് താരം മാസ് എലീസയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയായിരുന്നു. മാലദ്വീപിന്റെ ആറു താരങ്ങളെയും പൂജ്യത്തിനാണ് 24 കാരിയായ അഞ്ജലി പുറത്താക്കിയത്. ഇവരില്‍ മൂന്നുപേര്‍ ഗോള്‍ഡന്‍ ഡെക്കുമായിരുന്നു. തന്റെ അവസാനത്തെ മൂന്നുപന്തില്‍ അഞ്ജലി ഹാട്രിക്കും കുറിച്ചിരുന്നു. സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ നേപ്പാളിനെതിരേ മാലദ്വീപ് ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. അഞ്ജലിയുടെ ബൗളിങ് താണ്ഡവത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞ മാലദ്വീപ് വെറും 16 റണ്‍സിന് പുറത്തായി. മറുപടിയില്‍ അഞ്ചു പന്തില്‍ തന്നെ നേപ്പാള്‍ ലക്ഷ്യം കാണുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."