HOME
DETAILS

ട്രോളിംഗ് നിരോധനം കഴിഞ്ഞു; ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കരിക്കാടിയും കിളിമീനും

  
backup
August 01 2017 | 08:08 AM

85438364-2

കൊല്ലം: ട്രോളിംഗ് നിരോധനം കഴിഞ്ഞ് കൊല്ലത്ത് നീണ്ടകരയില്‍ നിന്നും മല്‍സ്യബന്ധനത്തിനുപോയ ബോട്ടുകള്‍ക്ക് കരിക്കാടിയും കിളിമീനും ലഭിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയില്‍ കടലില്‍ പോയ ബോട്ടുകളില്‍ ചെറിയ ബോട്ടുകളും വള്ളങ്ങളും ഇന്നു രാവിലെ മുതല്‍ തീരത്തടുത്തു തുടങ്ങി. കഴിഞ്ഞ 47 ദിവസമായി ഏര്‍പ്പെടുത്തിയിരുന്ന ട്രോളിംഗ് നിരോധനം നീങ്ങിയതോടെയാണ് ബോട്ടുകള്‍ കടലിലേയ്ക്ക് പോയി തുടങ്ങിയത്. അധികൃതര്‍ എത്തി നീണ്ടകര പാലത്തിന് കുറുകെ ബന്ധിച്ചിരുന്ന ചങ്ങല നീക്കിയതോടെയാണ് അര്‍ദ്ധരാത്രി മുതല്‍ മത്സ്യ ബന്ധന ബോട്ടുകള്‍ കടലിലിറങ്ങിയത്. ഏതാണ്ട് 40 ശതമാനത്തോളം ബോട്ടുകള്‍ രാത്രിയില്‍ത്തന്നെ മത്സ്യബന്ധനത്തിനായി പോയിരുന്നു. ബാക്കിയുള്ള ബോട്ടുകള്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കടലില്‍ പോയി തുടങ്ങി.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മൂവായിരത്തോളം മത്സ്യ ബന്ധന ബോട്ടുകളില്‍ പകുതിയിലേറെയും നീണ്ടകര തുറമുഖം കേന്ദ്രീകരിച്ചാണ് ഉള്ളത്. ഇതില്‍ നൂറില്‍പ്പരം ബോട്ടുകള്‍ അന്യസംസ്ഥാനത്തു നിന്നുള്ളതാണ്. ട്രോളിംഗ് നിരോധനം പിന്‍വലിക്കുന്ന ദിവസമായ ഇന്നലെ രാവിലെ മുതല്‍ കുളച്ചല്‍ ഉള്‍പ്പെടെയുള്ള അന്യദേശങ്ങളില്‍ നിന്നും നീണ്ടകര ,ശക്തിക്കുളങ്ങര ,തങ്കശ്ശേരി എന്നിവിടങ്ങളിലേയ്ക്ക് തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും പ്രവാഹമായിരുന്നു. രാവിലെ മുതല്‍ കിഴക്കന്‍ ,തെക്കന്‍ മേഖലകളില്‍ നിന്നുള്ള ബസുകളില്‍ ഇതു കാരണം തിരക്കനുഭവപ്പെട്ടു. രണ്ട് ദിവസം മുമ്പ് തന്നെ മറുനാടുകളില്‍ നിന്നുള്ള തൊഴിലാളികള്‍ എത്തിയിരുന്നുവെങ്കിലും ഏറെപ്പേരും ഇന്നലെ രാവിലെയോടെയാണ് എത്തിച്ചേര്‍ന്നത്. ബോട്ടുകളില്‍ ഐസ്, വെള്ളം തുടങ്ങിയവ കയറ്റുന്ന ജോലികള്‍ രണ്ട് ദിവസം മുമ്പു തന്നെ തുടങ്ങിയിരുന്നു.

നിരോധന കാലത്തും പരമ്പരാഗത വിഭാഗം മത്സ്യത്തൊഴിലാളികള്‍ക്ക് കാര്യമായ രീതിയില്‍ ഇത്തവണ മത്സ്യം ലഭിച്ചില്ല. മണ്‍സൂണ്‍ കാലം പോലും വറുതിയുടേതായിരുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു. കാലവര്‍ഷക്കാലത്ത് വന്‍തോതില്‍ ലഭിക്കുന്ന ഉപരിതല മത്സ്യങ്ങളും കാര്യമായി കിട്ടിയില്ല.

അവസാന ദിവസങ്ങളില്‍ ചില കേന്ദ്രങ്ങളില്‍ ചാകര പ്രത്യക്ഷപ്പെട്ടെങ്കിലും, തൊഴിലാളികള്‍ പ്രതീക്ഷിച്ച രീതിയില്‍ മീന്‍ ലഭിച്ചില്ല. എന്നാല്‍ നാരന്‍, പൂവാലന്‍ വിഭാഗങ്ങളില്‍ പെട്ട ചെമ്മീന്‍ ട്രോളിംഗിന്റെ അവസാന ദിവസങ്ങളില്‍ ലഭിച്ചു.

കഴിഞ്ഞ വര്‍ഷത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം പകുതിയിലേറെ മാസത്തോളമായി കടലില്‍ മത്സ്യമില്ലാത്ത സ്ഥിതിയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. നിരോധന കാലത്തും മീന്‍ കിട്ടാതെ പോയത് മേഖലയ്ക്ക് തിരിച്ചടിയായെന്ന് ബോട്ട് ഉടമകളും പറയുന്നു. കാര്യമായി മീന്‍ ലഭ്യത കുറഞ്ഞതോടെ ഈ മേഖല പ്രതിസന്ധിയിലാണ്. ബോട്ടുകള്‍ കടലിലിറങ്ങിയതോടെ ഹാര്‍ബറുകള്‍ സജീവമാകും. എന്നാല്‍ ബോട്ട് വ്യവസായം നഷ്ടത്തിലായതിനാല്‍ ഇത്തവണ ബോട്ടിന്റെയും വലകളുടെയും അറ്റകുറ്റപ്പണികള്‍ കാര്യമായി നടത്തിയിട്ടില്ലെന്ന് ബോട്ടുടമകള്‍ പറയുന്നു. ജി എസ് ടി യുടെ വരവും ഈ മേഖലയിലെ വല ,റോപ്പ് ഉള്‍പ്പെടെ ഉള്ള സാധനങ്ങളുടെ വില വര്‍ധനവിനും കാരണമായി. ഇത്തവണ ഐസിനും വില വര്‍ദ്ധിച്ചിട്ടുണ്ട്.

ആദ്യമാസത്തില്‍ കാര്യമായ രീതിയില്‍ മീന്‍ കിട്ടിയില്ലെങ്കില്‍ പ്രതിസന്ധിരൂക്ഷമാകുമെന്ന സൂചനയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഭൂരിപക്ഷം ബോട്ടുകളും പുതിയ കളര്‍കോഡിലേക്ക് മാറിയിട്ടുണ്ട് .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago