ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച പി.സി ജോര്‍ജിനെതിരെ കേസെടുക്കണം: ആനി രാജ
കോഴിക്കോട്: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയെ തുടര്‍ച്ചയായി അപമാനിക്കുന്ന പി.സി. ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ കേസെടുക്കണമെന്ന് ദേശീയ ജനാധിപത്യ മഹിളാ ഫെഡറേന്മഷന് ജനറല്‍ സെക്രട്ടറി ആനി രാജ. അന്വേഷണ സംഘം ഉടന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണം. ദിലീപിനു വക്കാലത്തെടുത്തിരിക്കുന്ന ജോര്‍ജ് അന്വേഷണം വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും ആനി രാജ പറഞ്ഞു.
ജോര്‍ജ് ദിലീപിന്റെ പെയ്ഡ് ഏജന്റ് ആണോയെന്ന് സംശയമുണ്ട്. ബന്ധമുള്ള ആര്‍ക്കോ കേസില്‍ പങ്കുണ്ടെന്ന പോലെയാണ് എം.എല്‍.എയുടെ പെരുമാറ്റമെന്നും ആനിരാജ പറഞ്ഞു.
ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പി.സി. ജോര്‍ജ്, ആക്രമിക്കപ്പെട്ടെ നടിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്.
ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് പറയുന്ന നടി അടുത്ത ദിവസം അഭിനയിക്കാന്‍ പോയതെങ്ങനെയാണെന്ന് പി.സി. ജോര്‍ജ് ചോദിച്ചിരുന്നു.
നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഡനമാണ് നടന്നതെന്നാണ് പൊലിസ് പറയുന്നത്. നടി ആക്രമിക്കപ്പെട്ടതിനു തെളിവില്ലെന്നും ഇപ്പോള്‍ നടക്കുന്നതു പുരുഷ പീഡനമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുരുഷന്മാരുമായി സമ്മതത്തോടെ ശരീരം പങ്കിട്ടശേഷം ബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞ് കേസ് കൊടുക്കുന്നത് ശരിയല്ല. പൊലിസ് കാണിക്കുന്നത് ശുദ്ധ മര്യാദകേടാണ്. സര്‍ക്കാറിന് ധൈര്യമുണ്ടെങ്കില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഉള്‍പ്പെടെ എല്ലാ നടീനടന്മാരുടെയും സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."