HOME
DETAILS
MAL
കിയാല്‍ സി.എ.ജി ഓഡിറ്റിങിന് ഹൈക്കോടതി സ്റ്റേ
backup
December 03 2019 | 07:12 AM
കൊച്ചി: കണ്ണൂര്‍ വിമാനത്താവള കമ്പനിയായ കിയാലില്‍ സിഎജി ഓഡിറ്റിംഗ് വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നോട്ടിസിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ നോട്ടിസ് ചോദ്യം ചെയ്ത് കിയാല്‍ അധികൃതര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി. ഹരജിയില്‍ കോടതി പിന്നീട് വിശദമായി വാദം കേള്‍ക്കും.
വിമാനത്താവളം സ്വകാര്യ മേഖലയിലാണെന്നും 35 ശതമാനം ഓഹരി മാത്രമേ സര്‍ക്കാരിനുള്ളുവെന്നുമാണ് കിയാലിന്റെ വാദം. അതേസമയം, സി.എ.ജി ഓഡിറ്റിങ് ഇല്ലെങ്കില്‍ നടപടിയെടുക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കിയാല്‍ ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."