സര്‍ക്കാരിന് തിരിച്ചടി; സെന്‍കുമാറിനെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: പൊലിസ് മേധാവിയായിരുന്ന ടി.പി സെന്‍കുമാറിനെതിരായ നീക്കത്തില്‍ സര്‍ക്കാറിന് തിരിച്ചടി. കേന്ദ്ര സര്‍ക്കാറിന് സെന്‍കുമാറിനെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിയോജിപ്പ് ഉള്ളത് കൊണ്ട് മാത്രം ലിസ്റ്റ് അസാധുവാകുന്നില്ല. സെലക്ഷന് കമ്മിറ്റിയും ഗവര്‍ണറും അംഗീകരിച്ച പട്ടികയാണ് നിലവിലുള്ളത്. അതില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനവുമായി കേന്ദ്ര സര്‍ക്കാറിന് മുന്നോട്ട് പോകാമെന്നും സെലക്ഷന് കമ്മിറ്റി ശുപാര്‍ശയില്‍ കേന്ദ്രം എത്രയും വേഗം നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് സെന്‍കുമാറിനെ പരിഗണിക്കരുതെന്ന സര്‍ക്കാറിന്റെ ആവശ്യം കോടതി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
ട്രൈബ്യൂണലിലെ രണ്ട് അംഗങ്ങളുടെ ഒഴിവില്‍ സെന്‍കുമാറിന്റെയും മുന്‍ അഡീഷനല്‍ ചീഫ്സെക്രട്ടറി വി. സോമസുന്ദരത്തിന്റെയും പേരുകളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ തിരഞ്ഞെടുപ്പ് സമിതി സര്‍ക്കാരിനു ശുപാര്‍ശ ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."