മൂലത്തറ ഇടതുകനാല്‍: അറ്റകുറ്റപണി അവസാനഘട്ടത്തില്‍
പുതുനഗരം: മൂലത്തറ ഇടതുകനാല്‍ അറ്റകുറ്റപണി മൂന്നു ദിവസത്തിനകം പൂര്‍ത്തീകരിക്കും. വണ്ടിത്താവളത്താണ് കഴിഞ്ഞ രണ്ടാഴ്ച്ചക്കു മുന്‍പ് കമ്പാലത്തറ പ്രധാന കനാല്‍ ബണ്ട് തകര്‍ച്ചയുണ്ടായത്. കനാലിന്റെ തകര്‍ച്ചാ പരിഹാരം വൈകുന്നതിനാല്‍ പെരുവെമ്പ്, പുതുനഗരം, തത്തമംഗലം, ചിറ്റൂര്‍, പട്ടഞ്ചേരി, വടവന്നൂര്‍, പല്ലശ്ശന എന്നീ പ്രദേശങ്ങളിലെ 4,000ല്‍ അധികം ഏക്കര്‍ നെല്‍കൃഷി ഉണക്കുഭീഷണി നേരിട്ടിരുന്നു. ചില പ്രദേശങ്ങളില്‍ തിരിച്ചുകിട്ടാത്തവിധത്തില്‍ കൃഷിയുണക്കം വ്യാപകമാക്കി.
പെരുവെമ്പ് പഞ്ചായത്തിലും കൊടുവായൂര്‍ പഞ്ചായത്തിലുമാണ് നട്ടുപിടിപ്പിച്ച് ഞാറുകള്‍ 500 ഏക്കറിലധികം പ്രദേശത്ത് ഉണങ്ങി നശിച്ചത്. വിതച്ച് 40 ദിവസം പ്രായമായ നെല്‍ചെടികളും, ഞാറ്റടികള്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായ പാടശേഖരങ്ങളും ഞാറ്റടിക്കായി കാത്തുകിടക്കുന്നപാശേഖരങ്ങളുമാണ് ഉണങ്ങിയത്. കുത്തിരംങ്കുണ്ണം, ആലയങ്കാട്, തൂക്കിയപാടം, വേമ്പത്ത്, ഈന്തക്കാട്, അത്തിയമ്പാടം, പനങ്കുറ്റി, നൂലുപറമ്പുക്കാട്, പടിഞ്ഞാറെപ്പാടം, ആലങ്കോട്, ആലയപ്പാടം, തണ്ണിശ്ശേരി, കോവിലകം, കറുകമണി, പാലത്തുള്ളി, ചീരിയങ്കാട്, മാവുകാട്, മലിയപ്പാടം, ചോറക്കോട് എന്നീ പെരുവെമ്പിലെ പാടശേഖരങ്ങളില്‍ 40 ശതമാനം നെല്‍കൃഷിയും ഉണങ്ങിയതായി പാടശേഖരസമിതി ഭാരവാഹികള്‍ പറഞ്ഞു.
മിക്ക കര്‍ഷകരുടെ കുളങ്ങളില്‍നിന്നും കിണറുകളില്‍നിന്നും വെള്ളം പമ്പ് ചെയ്ത് കൃഷിയെ രക്ഷിക്കാനുള്ള തയാറെടുപ്പിലാണെങ്കിലും ജലസേചന സംവിധാനമില്ലാത്ത ചെറുകിട കര്‍ഷകരാണ് പ്രതിസന്ധിയിലായത്. നിലവില്‍ നടക്കുന്ന കനാല്‍ അറ്റകുറ്റപണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ച് ശനിയാഴ്ച്ചക്കകം കനാല്‍ തുറക്കുവാന്‍ സാധിക്കുമെന്ന അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."