അജു വര്‍ഗീസിനെതിരായ എഫ്.ഐ.ആര് റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി
കൊച്ചി: അക്രമത്തിന് ഇരയായ യുവനടിയുടെ പേര് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയ സംഭവത്തില്‍ നടന് അജു വര്‍ഗീസിനെതിരെ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.
പൊലിസ് അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഇരയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതു കൊണ്ടുമാത്രം കേസ് ഇല്ലാതാകില്ലെന്നും വ്യക്തമാക്കി.
കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന് അജു വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അജു വര്‍ഗീസിനെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് കാണിച്ച നടി നല്കിയ സത്യവാങ്മൂലവും ഹരജിക്കൊപ്പം സമര്‍പ്പിച്ചിരുന്നു.
അജുവിന്റെ പോസ്റ്റ് ദുരുദ്ദേശപരമല്ലെന്നും അദ്ദേഹത്തിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും ആക്രമിക്കപ്പെട്ട നടി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ്
ഇരയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയാലും കേസ് ഇല്ലാതാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."