കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് ജനുവരി 19,20 തിയതികളില്‍ പട്ടാമ്പിയില്‍
പാലക്കാട്: കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് ജനുവരി 19,20 തിയതികളിലായി പട്ടാമ്പി മറിയുമ്മ സ്മാരക പബ്ലിക് സ്‌കൂളില്‍ നടക്കും. സെന്റര്‍ ഫോര്‍ ഇന്നവേഷന്‍സ് ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ) പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും മറ്റു സര്‍ക്കാര്‍സര്‍ക്കാരിതരസന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുകയും അന്തസുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ അവരെ പ്രേരിപ്പിക്കുകയുമാണ് കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന്റെ ലക്ഷ്യം. ഇത്തവണത്തെ കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് പോയവര്‍ഷങ്ങളേക്കാള്‍ മെച്ചപ്പെട്ട രീതിയിലാണ് സംഘടിപ്പിക്കുന്നത്. മേളയില്‍ കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളില്‍നിന്നുമുള്ള കുട്ടികളുടെ പ്രാതിനിധ്യമുണ്ടാകും.
യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗക്കാര്‍ക്ക് പ്രൊജക്ട് അവതരണ മത്സരം സംഘടിപ്പിക്കുന്നുണ്ട്. സബ് ജൂനിയര്‍ (യു.പി), ജൂനിയര്‍ (ഹൈസ്‌കൂള്‍), സീനിയര്‍ (എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.ഇ) വിഭാഗക്കാര്‍ക്കായി കലാമത്സരങ്ങളുമുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട കലാമത്സരങ്ങളിലും പ്രദര്‍ശനങ്ങളിലും പങ്കുചേരാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. കുട്ടികള്‍ക്ക് കര്‍ഷകരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും മേളയില്‍ ഒരുക്കുന്നുണ്ട്.
കുട്ടി കര്‍ഷകര്‍ക്ക് തങ്ങളുടെ അനുഭവങ്ങളും നൂതനമായ കണ്ടെത്തലുകളും നിഗമനങ്ങളും ശാസ്ത്രീയതയുടെ പിന്‍ബലത്തോടെ അവതരിപ്പിക്കാനാവും. മേളയുടെ ഭാഗമായി 'എന്റെ കൃഷിയിടം' എന്ന വിഷയത്തില്‍ പ്രോജക്ട് അവതരണവുമുണ്ട്. കാര്‍ഷികമേഖലയില്‍ പ്രശംസനീയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചവരെ മേളയില്‍ ആദരിക്കും. കുട്ടികള്‍ക്ക് കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട തങ്ങളുടെ കഴിവുകളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കാന്‍ കഴിയുംവിധത്തിലുള്ള എക്‌സിബിഷനുകളും മേളയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്.
രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കില്ല. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെയും അവര്‍ക്കൊപ്പം വരുന്ന അധ്യാപകരുടെയും യാത്രതാമസ ചിലവുകള്‍ സംഘാടകര്‍ വഹിക്കും. പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോമും, സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പമുള്ള മലയാളത്തിലോ ഇംഗ്ലിഷിലോ തയാറാക്കിയ 300 വാക്കില്‍ കവിയാത്ത പ്രസന്റേഷന്റെ സംക്ഷിപ്ത രൂപവും രെവീീഹമഴൃശളലേെ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി 2018 ഡിസംബര്‍ 25. ഫോണ്‍: 04712722151, 9447014973.
ഡോ. സി.കെ പീതാംബരന്‍ (ചെയര്‍മാന്‍, കെസാഫ്), ഡോ. സി. സുരേഷ്‌കുമാര്‍ (ജനറല്‍ സെക്രട്ടറി, സിസ്സ), മനോഹര്‍ വര്‍ഗീസ് (സി.ഇ.ഒ, ഇറാം എജ്യൂക്കേഷനല്‍ ട്രസ്റ്റ്), എസ്. ഗുരുവായൂരപ്പന്‍ (ജില്ലാ കണ്‍വീനര്‍, ദേശീയ ഹരിത സേന) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."