പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹീദ് അബ്ബാസി തെരഞ്ഞെടുക്കപ്പെട്ടു
ലാഹോര്‍: പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹീദ് കഖാന് അബ്ബാസി തെരഞ്ഞെടുക്കപ്പെട്ടു. പി.എം.എല്‍ സ്ഥാനാര്‍ഥിയായ അബ്ബാസി 342 അംഗ പാര്‍ലമെന്റില്‍ 221 വോട്ട് നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പാകിസ്താന്റെ 18ാം മത് പ്രധാനമന്ത്രിയാണ് ഷഹീദ് അബ്ബാസി.
അബ്ബാസിക്കെതിരേ സംയുക്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയും പി.പി.പിയും തീരുമാനിച്ചെങ്കിലും വിജയിച്ചില്ല. ഇരു പാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ഥികളെ രംഗത്തിറക്കി. എന്നാല്‍, പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്ക് 47 വോട്ട് നേടാന്‍ മാത്രമേ സാധിച്ചുള്ളൂ. ജമാഅത്തെ ഇസ്ലാമി സ്ഥാനാര്‍ഥിക്ക് നാല് വോട്ടുകള്‍ നേടാന്‍ മാത്രമാണ് കഴിഞ്ഞത്.
പനാമ രേഖയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ സുപ്രിം കോടതി വിധിയെ തുടര്‍ന്ന് നവാസ് ഷരീഫ് രാജിവച്ച ഒഴിവിലേക്കണ് ഇടക്കാല പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് നടന്നത്. ഷരീഫിന്റെ പാര്‍ട്ടിയായ പി.എം.എല്‍-എന്നിനു പാര്‍ലമെന്റില്‍ 188 സീറ്റുള്ളതിനാല്‍ അബ്ബാസിയുടെ വിജയം നേരത്തെ ഉറപ്പിച്ചിരുന്നു.
നേരത്തെ പെട്രോളിയം മന്ത്രിയായിരുന്നു ഷഹീദ് അബ്ബാസിയെ ഇടക്കാല പ്രധാനമന്ത്രിയായി നവാസ് ഷരീഫ് പ്രഖ്യാപിച്ചിരുന്നു. തന്റെ പിന്‍ഗാമി സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷരീഫായിരിക്കുമെന്നും നവാസ് ഷരീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പദം രാജിവച്ച് പാര്‍ലമെന്റില്‍ തെരഞ്ഞെടുപ്പില്‍ രാജിവച്ച് ജയിച്ചുവരുന്നത് വരെയാണ് ഷഹീദ് അബ്ബാസി പ്രധാനമന്ത്രി പദം വഹിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."