HOME
DETAILS
MAL
ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന നോര്‍ക്ക റൂട്ട്സ് പദ്ധതി തുടങ്ങി
backup
December 03 2019 | 11:12 AM
ജിദ്ദ: ഗള്‍ഫില്‍ വെച്ച് മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന നോര്‍ക്ക റൂട്ട്സ് പദ്ധതിക്ക് തുടക്കം. തൊഴില്‍ ഉടമയുടെയോ എംബസിയുടെയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിലാണ് നോര്‍ക്ക റൂട്ട്സ് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ദമ്മാമില്‍ മരിച്ച കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയുടെ മൃതദേഹം സൗജന്യമായി വീട്ടില്‍ എത്തിച്ചത്. തിങ്കളാഴ്ച കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് നോര്‍ക്കയുടെ സൗജന്യ ആംബുലന്‍സ് സേവനം ഉപയോഗിച്ചാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
ഹൃദയാഘാതം മുലം മരണപ്പെട്ട ലെസ്ലിയുടെ മൃതദേഹം സ്‌പോണ്‍സര്‍ കയ്യൊഴിഞ്ഞതോടെയാണ് സര്‍ക്കാര്‍ സഹായത്തിനായി അപേക്ഷിച്ചത്. അപേക്ഷ ലഭിച്ച് മൂന്ന് ദിവസത്തിനകം നടപടി സ്വീകരിച്ച് മൃതദേഹം വീട്ടിലെത്തിക്കാന്‍ കഴിഞ്ഞതായി ദമ്മാമിലെ പ്രവാസി ക്ഷേമ ബോര്‍ഡ് അംഗം പറഞ്ഞു.
ലെസ്ലിയുടെ മൃതദേഹം ദിവസങ്ങളായി നാട്ടില്‍ കൊണ്ട് പോകാന്‍ കഴിയാതെ അനിശ്ചിതത്വത്തില്‍ ആയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സഹായത്തിന് അപേക്ഷിച്ചത്. ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകരുടെയും നവോദയ സാംസ്‌കാരിക വേദിയുടെയും നേതൃത്വത്തില്‍ മൃതദേഹം എംബാം ചെയ്യുന്നതിനുള്ള തുക സ്വരൂപിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
മൃതദേഹംസൗജന്യമായി നാട്ടിലെത്തിക്കുന്ന നോര്‍ക്കയുടെ സേവനം നിലവില്‍ വന്നശേഷമുള്ള ആദ്യത്തെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ദമ്മാമില്‍ നിന്ന് പയ്യന്നൂരിേലേക്ക് കൊണ്ടുപോയത്.
ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ നോര്‍ക്കയില്‍ അപേക്ഷ സമര്‍പ്പിചാല്‍ മതിയാകുമെന്ന് നോര്‍ക്ക സി ഇ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."