HOME
DETAILS

വന്യജീവി ആക്രമണം: ഇന്ത്യയില്‍ ദിവസം ഒരാള്‍ എന്ന നിരക്കില്‍ കൊല്ലപ്പെടുന്നതായി കേന്ദ്രം

  
backup
August 01 2017 | 15:08 PM

animal-attack-daily-one-man-died-in-india

ന്യൂഡല്‍ഹി: വന്യജീവികളുടെ ആക്രമണത്തില്‍ രാജ്യത്ത് ഒരു ദിവസം ഒരാള്‍ വീതം കൊല്ലപ്പെടുന്നതായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ആനകളുടെയും കടുവകളുടെയും ആക്രമണത്തിലാണ് കൂടുതലായും ആളുകള്‍ കൊല്ലപ്പെടുന്നത്. നഗരവല്‍ക്കരണത്തിന്റെ ഭാഗമായി കാടുകള്‍ നശിപ്പിക്കപ്പെട്ടതാണ് മൃഗങ്ങളെ മനുഷ്യവാസ മേഖലകളിലേക്ക് കടക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നതെന്ന് രേഖകളില്‍ പറയുന്നു.

2014 ഏപ്രില്‍ മുതല്‍ 2017 മെയ് വരെയുള്ള കാലയളവില്‍ 1,143 ദിവസങ്ങള്‍ക്കുള്ളില്‍ മൃഗങ്ങളുടെ ആക്രമണത്തില്‍ രാജ്യത്ത് കൊല്ലപ്പെട്ടത് 1144 ആളുകളാണ്. ഈ കാലഘട്ടത്തില്‍ 345 കടുവകളും 84 ആനകളും കൊല്ലപ്പെട്ടതായും പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നു. മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റമാണ് ഇത്രയും ആനകളും കടുവകളും ഈ കാലയളവില്‍ കൊല്ലപ്പെടാന്‍ കാരണമെന്ന് മന്ത്രാലയത്തിന്റെ ഫോറസ്റ്റ് ഡയരക്ടര്‍ ജനറല്‍ സിദ്ധാന്ത ദാസ് പറയുന്നു.

അപകടങ്ങള്‍ കുറയ്ക്കാനുള്ള ബോധവല്‍ക്കരണ പ്രചാരണങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. മൃഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ഏറെയും നടക്കുന്നത് പശ്ചിമ ബംഗാളിലാണ്. ഇവിടെ കാട്ടുമൃഗങ്ങള്‍ വാഹനങ്ങള്‍ തകര്‍ക്കുന്നതും വീടുകള്‍ നശിപ്പിക്കുന്നതും പതിവാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2015 ല്‍ മാത്രം മൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 950 പേരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago