നെല്ലുവായ് തോട് സംരക്ഷണഭിത്തിയുടെ പുനര്‍നിര്‍മാണം ആരംഭിച്ചു
എരുമപ്പെട്ടി: പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന നെല്ലുവായ് തോട് സംരക്ഷണ ഭിത്തിയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പൊതുമരാമത്ത് പാലം വകുപ്പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുന്നത്. പാലത്തിന്റെ സുരക്ഷക്കായി അടിത്തറയുടെ കോണ്‍ക്രീറ്റിന് സമാന്തരമായി കരിങ്കല്‍ പാളികള്‍ വിരിച്ച് പുഴയുടെ അടിത്തറ മുതല്‍ പുനര്‍നിര്‍മാണം നടത്തും.
കഴിഞ്ഞ പ്രളയത്തിലാണ് നെല്ലുവായ് തോടിന്റെ സംരക്ഷണഭിത്തി പൂര്‍ണമായും തകര്‍ന്നത്. എരുമപ്പെട്ടി മേഖലയിലെ കൃഷിയാവശ്യങ്ങള്‍ക്കായി വാഴാനി ഡാമില്‍ നിന്നും തുറന്ന് വിടുന്ന വെള്ളം നെല്ലുവായ് തോടിലൂടെയാണ് കടത്തിവിടുന്നത്. പ്രളയത്തില്‍ നശിച്ച പാലങ്ങളുടെ അറ്റകുറ്റപണികളുമായി ബന്ധപ്പെടുത്തി തോടിന്റെ ശോചനീയാവസ്ഥ പരിഗണിച്ചാണ് സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കുന്നത്.
വടക്കാഞ്ചേരി പൊതുമരാമത്ത് പാലം ഡിവിഷനിലെ 10 പാലങ്ങളുടെ നിര്‍മാണമാണ് ഈ പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്. കൈവരികള്‍ വൃത്തിയാക്കി നിറം നല്കല്, ദ്രവിച്ച ഭാഗങ്ങളിലെ കേടുപാടുകള്‍ തീര്‍ക്കല്‍, സംരക്ഷണ ഭിത്തിയുടെ സുരക്ഷ മെച്ചപ്പെടുത്തല്‍ എന്നിവയാണ് നടപ്പിലാക്കുന്നത്. കോട്ടപ്പുറം പാലം, ആര്യംപാടം പാലം, കുറാഞ്ചേരിമേല്പാലം, വടക്കാഞ്ചേരി റെയില്‍വേ മേല്‍പാലം എന്നിവിടങ്ങളിലാണ് ഇതിനോടൊപ്പം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
നെല്ലുവായ് തോടിന്റെ സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ നാട്ടുകാര്‍ അതിര്‍ത്തി തര്‍ക്കവുമായി രംഗത്തെത്തിയത് നിര്‍മാണ പ്രവര്‍ത്തനങ്ങളെ വൈകിപ്പിച്ചിരുന്നു. തോടിന്റെ ഇരുവശത്തും സ്വകാര്യ വ്യക്തികള്‍ സ്ഥലം കൈയേറി വീതി കുറഞ്ഞതായും ആക്ഷേപമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."