എംബസി ആക്രമണം: ഇറാന്‍ അന്വേഷണം കാര്യക്ഷമമല്ലെന്നു സഊദി
റിയാദ്: കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇറാനിലെ സഊദി എംബസി തകര്‍ത്ത കേസില്‍ ഇറാന്‍ നടത്തുന്ന അന്വേഷണം തൃപ്തീകരമല്ലെന്നും കാര്യക്ഷമമല്ലെന്നും സഊദി വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. അന്വേഷണത്തിനായി ഇറാനിലേക്ക് പോകാനിരുന്ന സഊദി അന്വേഷണ സംഘത്തോട് ഇറാന്‍ പുറംതിരിഞ്ഞു നിന്നതായും അനുമതി നല്‍കിയില്ലെന്നും മന്ത്രാലയം പറഞ്ഞു. എംബസി ആക്രമണവുമായി ബന്ധപ്പെട്ടു പിടിയിലായവരില്‍ പത്തു പേര്‍ക്ക് മൂന്നു മുതല്‍ ആറു മാസം വരെ തടവ് ശിക്ഷ വിധിച്ചു കോടതി വിധി വന്നതിനു പിന്നാലെയാണ് ഇത് തൃപ്തികരമല്ലെന്നും അന്വേഷണം ശരിയായ ദിശയിലല്ല ഇറാന്‍ നടത്തിയതെന്നും ആരോപിച്ചു സഊദി വിദേശകാര്യ മന്ത്രാലായം രംഗത്തെത്തിയത്.
തീവ്രവാദ കേസുകളില്‍ സഊദി പിടികൂടിയ ശീഈ നേതാവടക്കം നിരവധി ശീഈകളെ വധശിക്ഷക്ക് വിധേയമാക്കിയതില്‍ പ്രതിഷേധിച്ചാണ് 2016 ജനുവരിയില്‍ ഇറാനിലെ സഊദി എംബസിയും കോണ്‍സുലേറ്റും അക്രമികള്‍ തീവച്ചു നശിപ്പിച്ചത്. ഇതേ തുടര്‍ന്ന് എംബസി അടച്ചുപൂട്ടി തങ്ങളുടെ നയതന്ത്ര പ്രതിധികളെ തിരിച്ചുവിളിച്ചു ഇറാനുമായുള്ള ബന്ധം സഊദി അവസാനിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."