മുടിക്കോട് മസ്ജിദിലെ അക്രമം: മലപ്പുറത്ത് ഇന്ന് പ്രതിഷേധ പ്രകടനം
മലപ്പുറം: മുടിക്കോട് ജുമാമസ്ജിദില്‍ അക്രമം നടത്തുകയും മഹല്ല് ഖത്വീബിനെയും സുന്നീ പ്രവര്‍ത്തകരേയും മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്ത കാന്തപുരം സുന്നി വിഭാഗത്തിന്റെ നടപടിക്കെതിരേ എസ്.വൈ.എസ്, സമസ്ത ലീഗല്‍ സെല്‍ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്നു മലപ്പുറത്തു പ്രതിഷേധ പ്രകടനം നടക്കും. വൈകിട്ട് 4.30നു മലപ്പുറം സുന്നീമഹല്‍ ജങ്ഷനില്‍നിന്നു തുടങ്ങുന്ന പ്രകടനം കുന്നുമ്മലില്‍ പ്രതിഷേധ സംഗമത്തോടെ സമാപിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പി.എ ജബ്ബാര്‍ ഹാജി അധ്യക്ഷനാകും. പോഷക സംഘടനാ ഭാരവാഹികളായ അബ്ദുസമദ് പൂക്കോട്ടൂര്‍, ഒ.ടി മൂസ മുസ്‌ലിയാര്‍, സത്താര്‍ പന്തലൂര്‍, കെ.ടി ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍ സംസാരിക്കും. പ്രകടനത്തിനെത്തുന്ന വാഹനങ്ങള്‍ പെരിന്തല്‍മണ്ണ, മഞ്ചേരി ഭാഗങ്ങളില്‍നിന്നു മുണ്ടുപറമ്പ് ബൈപാസ് വഴി സുന്നീമഹല്‍ ജങ്ഷനിലെത്തണം. തിരൂര്‍, കോഴിക്കോട്, പരപ്പനങ്ങാടി റോഡുകള്‍വഴി വരുന്ന വാഹനങ്ങള്‍ സുന്നീമഹലില്‍ പ്രവര്‍ത്തകരെ ഇറക്കി ഗതാഗത തടസമില്ലാതെ പാര്‍ക്ക് ചെയ്യണം. പ്രതിഷേധ മാര്‍ച്ച് വിജയിപ്പിക്കാന്‍ സമസ്ത പോഷക സംഘടനാ നേതാക്കള്‍ അഭ്യര്‍ഥിച്ചു.
പള്ളിയില്‍ ആരാധനയ്ക്കു നേതൃത്വം നല്‍കിക്കൊണ്ടിരിക്കെ അതിക്രമിച്ചു കടന്ന് ഇമാമിനെ ക്രൂരമായി മര്‍ദിച്ച നടപടിയില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. ഹംസ റഹ്മാനി കൊണ്ടിപറമ്പ്, അലി ഫൈസി കൊടുമുടി, എം.ടി അബൂബക്കര്‍ ദാരിമി, കെ.വി അബ്ദുര്‍റഹിമാന്‍ ദാരിമി, കെ.സി മുഹമ്മദ് ബാഖവി സംബന്ധിച്ചു. സംഭവത്തില്‍ ആനക്കയം പഞ്ചായത്ത് സമസ്ത പോഷകസംഘടനകളുടെ ആഭിമുഖ്യത്തില്‍ നാളെ വൈകിട്ട് നാലിനു കടമ്പോട് നൂറുല്‍ ഹുദാ മദ്‌റസാ ഓഡിറ്റോറിയത്തില്‍ സമരസംഗമം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."