ബസ്റ്റാന്റില്‍ നിന്നു കയറുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം നിഷേധിക്കരുത്
ഇരിട്ടി: ബസ്റ്റാന്റില്‍ നിന്നും ബസ് കയറുന്ന വിദ്യാഥികള്‍ക്ക് യാത്ര സൗജന്യം നിഷേധിക്കാന്‍ പാടില്ലെന്ന് വിവരാവകാശ രേഖ. കാസര്‍ഗോഡ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ നിന്നാണ് വിവരാവകാശ നിയമം പ്രകാരമുള്ള ചോദ്യത്തിന് മറുപടി ലഭിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യം നല്‍കി വരുന്നത് 40 കിലോമീറ്ററിനാണെന്നും ബസ്റ്റാന്റില്‍ നിന്നു കയറുന്നുവെന്ന കാരണത്താല്‍ യാത്രാ സൗജന്യം നിഷേധിക്കാന്‍പാടില്ലെന്നും വ്യക്തമാക്കുന്നു. മാത്രമല്ല ബസുകളില്‍ വിദ്യാര്‍ഥികള്‍ ഇരിക്കാന്‍ പാടില്ലെന്ന സ്വകാര്യ ബസുകളുടെ അലിഖിത നിയമവും തെറ്റാണെന്ന് മറുപടിയില്‍ വ്യക്തമാക്കുന്നു.
മിക്ക സ്വകാര്യ വാഹനങ്ങളും ബസ്റ്റാന്റില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ഥികളെ കയറ്റാറില്ല. കോളജ് വിദ്യാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്ത് ബസ് പുറപ്പെടുന്നതിനും സെക്കന്റുകള്‍ക്ക് മുമ്പ് മാത്രമെ ബസ്സില്‍ കയറ്റാറുള്ളൂ.
ഇത് വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ക്കിടയാക്കാറുണ്ടണ്ട്.
പെണ്‍ കുട്ടികളാണ് ബസ് ജീവനക്കാരുടെ ഇന്റര്‍വ്യൂവില്‍ ദുരിതമനുഭവിക്കുന്നത്. ബസ്സില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണെങ്കില്‍ പോലും വിദ്യാര്‍ഥികളെ ഇരിക്കാന്‍ ജീവനക്കാര്‍ സമ്മതിക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."