ഹിന്ദു പെണ്‍കുട്ടികള്‍ മറ്റു മതസ്ഥരെ വിവാഹം ചെയ്യരുത്, പ്രത്യേകിച്ച് മുസ്ലിങ്ങളെ- ഉപദേശവുമായി ഭയ്യാജി ജോഷി
ആഗ്ര: ഹിന്ദു പെണ്‍കുട്ടികള്‍ മറ്റു മതസ്ഥരെ വിവാഹം ചെയ്യരുതെന്ന ഉപദേശവുമായി ആര്.എസ്.എസ് നേതാവ് സുരേഷ് ജോഷി (ഭയ്യാജി ജോഷി). അങ്ങനെ സംഭവിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ആഗ്രയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തു വിലകൊടുത്തും ഇന്ത്യന്‍ സംസ്കാരം നിലനിര്‍ത്തലാണ് ആര്.എസ്.എസിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സംസ്കാരം നിലനിര്‍ത്തുന്നതിന് സ്വയം സേവകരുടെ എണ്ണം ഇനിയും വര്‍ധിക്കേണ്ടതുണ്ട്. ആര്‍എസ്എസില്‍ ചേര്‍ന്ന് സാമൂഹ്യ സേവനം ചെയ്യാന്‍ കൂടുതല്‍ കൂടുതല്‍ പേര് മുന്നോട്ടുവരുന്നുണ്ട്. സംഘത്തില്‍ ചേരുന്നതോടെ ഓരോരുത്തരുടേയും മനസ്സില്‍ മാറ്റമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവരുടയും ദലിതരുടെയും ഇടയില്‍ പ്രവര്‍ത്തിച്ച് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ആര്.എസ.്എസ് പ്രവര്‍ത്തകര്‍ കൂടുതലായി ശ്രമിക്കേണ്ടതുണ്ടെന്ന് ജോഷി ആഹ്വാനം ചെയ്തു.
ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കുകയും അവരുടെ കുടുംബം ഉണ്ടാക്കുകയും വേണം.
ആര്.എസ്.എസ് ഒരിക്കലും മുസ്ലിം വിരുദ്ധരല്ല. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള തീരുമാനം മുസ്ലീങ്ങള്‍ക്കെതിരെയുള്ളതല്ല. ഹിന്ദുക്കളെപ്പോലെതന്നെ ഇന്ത്യയുടെ മക്കളാണ് മമുസ്ലിങ്ങളും. എന്നാല്‍, മുസ്ലിം അധിനിവേശം ഉണ്ടാകുന്നതിനു മുന്‍പുതന്നെ ഇന്ത്യയില്‍ ഉണ്ടായിരുന്നവര്‍ എന്ന നിലയില്‍ ഹിന്ദുക്കള്‍ ബഹുമാനിക്കപ്പെടേണ്ടതാണ് എന്ന നിലപാടാണ് ആര്.എസ്.എസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."