HOME
DETAILS
MAL
ശബരിമല സമരത്തിനു പിന്നില്‍ അഹങ്കാരികളായ സവര്‍ണ മേധാവികളെന്ന് മന്ത്രി ജി. സുധാകരന്
backup
December 05 2018 | 11:12 AM
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സമരം നടത്തുന്നതിന് പിന്നില്‍ അഹങ്കാരികളായ സവര്‍ണ മേധാവികളാണെന്ന് മന്ത്രി ജി സുധാകരന്. ദൈവത്തിന്റെ അടുപ്പക്കാരെന്ന് പറയുന്നവര്‍ ക്രിമിനല്‍ കുറ്റങ്ങള്‍ നടത്തിയവരാണ്. എന്നെ തോല്‍പ്പിക്കണമെന്ന് പറയാന്‍ ബ്രാഹ്മണ മേധാവിക്ക് എന്ത് അധികാരമെന്നും സുധാകരന് ചോദിച്ചു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളെ തുടര്‍ന്ന് മുന്‍ രാജകുടുംബത്തിനും തന്ത്രി കുടുംബത്തിനും എന്‍.എസ്.എസിനുമെതിരെ മന്ത്രി ഉന്നയിച്ച വിമര്‍ശനത്തെത്തുടര്‍ന്ന്, മാപ്പു പറയണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രിയുടെ പ്രസ്താവന.
ശബരിമല തന്ത്രിയെ പരസ്യമായി അവഹേളിച്ച മന്ത്രി ജി. സുധാകരന് പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."