പദ്ധതികള്‍ക്ക് സഹായം തേടി മന്ത്രി ടി.പി രാമകൃഷ്ണന്‍ ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: കേരളത്തിലെ വിവിധ പദ്ധതികള്‍ക്ക് സഹായം തേടി തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.
കേരളത്തിലെ ഇ.എസ്.ഐ പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ കേന്ദ്ര സഹായം ഉണ്ടാകണമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പു മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്‌വാറുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായി മന്ത്രി ടി.പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍ തോട്ടടയിലെ ഇ.എസ്.ഐ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആക്കുന്നതിനും എറണാകുളം ഇ.എസ്.ഐ ആശുപത്രി നവീകരിക്കാന്‍ സഹായം വേണം. കേരളത്തിന് വാഗ്ദാനം ചെയ്ത 18 ആശുപത്രികളില്‍ 6 എണ്ണം ആരംഭിച്ചുകഴിഞ്ഞു. ശേഷിച്ച 12 ഡിസ്‌പെന്‍സറികള്‍ക്ക് അഗീകാരം നല്‍കണമെന്നും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഇ.എസ്.ഐ എംപാനല്‍ ഏജന്‍സി ആക്കുന്നതിനും പേരൂര്‍ക്കടയിലെ നിര്‍ദ്ദിഷ്ട ഡ്രഗ്‌സ് ടെസ്റ്റിങ് ലാബിന് എന്‍.ഒ.സി, കോഴിക്കോട് ചാലപ്പുറത്ത് പുതിയ ഡിസ്‌പെന്‍സറി നിര്‍മിക്കണമെന്ന ആവശ്യവും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് 10 കോടി രൂപയുടെ കേന്ദ്ര സഹായം വേണം. സംസ്ഥാനത്ത് തൊഴില്‍ അന്വേഷിച്ചെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ സഹായിക്കുന്നതിനായി ശ്രമിക്ബന്ധു എന്ന പേരില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കുന്നതിന് 5 കോടി രൂപ കേന്ദ്ര സഹായമായി നല്‍കണം.
വേള്‍ഡ് സ്‌കില്‍ 2020 ന്റെ ഭാഗമായി കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം മുഖേന നടപ്പാക്കുന്ന ഇന്ത്യ സ്‌കില്‍ 2020ന്റെ ദേശീയ, മേഖല, സംസ്ഥാനതല സ്‌കില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് കേരളം സന്നദ്ധത അറിയിച്ചു.
കേരളത്തില്‍ തൊഴില്‍ നൈപുണ്യ സംരംഭകത്വ ശേഷി വികസനം ലക്ഷ്യമാക്കി കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് എന്ന പേരില്‍ നൈപുണ്യ വികസന മിഷന്‍ തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സ്‌കില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് 75 ലക്ഷം രൂപയുടെ കേന്ദ്ര സഹായം ലഭ്യമാക്കണം.
തൊഴില്‍ വകുപ്പിന് എല്ലാ ജില്ലകളിലും കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കാന്‍ 9.64 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കുമെന്ന് കേന്ദ്ര നൈപുണ്യ സംരംഭകത്വ വികസന വകുപ്പു മന്ത്രി ഡോ. മഹേന്ദ്രനാഥ് പാണ്ഡെയുമായി നടത്തിയ കൂടിക്കാഴ്ചയിലും മന്ത്രി ആവശ്യപ്പെട്ടു.
നാളത്തെ കേരളം ലഹരി മുക്തകേരളം എന്ന ആശയം മുന്‍നിര്‍ത്തി നവംബര്‍ 1 മുതല്‍ 2020 ജനുവരി 30 വരെ 90 ദിവസം നീണ്ടുനില്‍ക്കുന്ന കാംപയിനു കേന്ദ്ര സര്‍ക്കാരില്‍ നിന്നും അഞ്ചുകോടി രൂപയുടെ പ്രത്യേക സഹായം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."