മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണറുടെ താക്കീത്, മന്ത്രി ജലീല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: എം.ജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കേന്ദ്ര സാങ്കേതിക സര്‍വകലാശാലയില്‍ മാര്‍ക്ക് ദാന വിവാദത്തില്‍ മുന്നറിയിപ്പു നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന് വിദ്യാഭ്യാസ മേഖലയില്‍ വലിയ പാരമ്പര്യമുണ്ടെന്നും ആ പാരമ്പര്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അത് നശിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ ആരില്‍ നിന്നും ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും അ്‌ദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി അധികാര പരിധി മറികടന്ന് ഇടപെട്ടെന്ന് ഗവര്‍ണറുടെ ഓഫിസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ സര്‍വകലാശാല തെറ്റു തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
സര്‍വകലാശാലയുടെ വിശദീകരണവും ഗവര്‍ണറുടെ ഓഫിസ് തള്ളി. മാര്‍ക്ക് കൂട്ടി നല്‍കാനുള്ള അധികാരം അദാലത്തിനുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറിയതിനുശേഷം അതു പരിശോധിച്ചശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണമുണ്ടായത്. ഈ മാസം 16ന് വി.സിമാരുടെ യോഗം വിളിക്കുമെന്നും പ്രശ്‌നങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ചചെയയ്യുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
തോറ്റ ബി.ടെക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ഇടപെടല്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് എടുത്ത നടപടിയാണെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കൊല്ലം ടി.കെ.എം എന്‍ജിനീയറിംഗ് കോളജിലെ മെക്കാനിക്കല്‍ വിദ്യാര്‍ഥിയെ മന്ത്രി അദാലത്തില്‍ ഇടപെട്ട് ജയിപ്പിച്ചെന്നായിരുന്നു പരാതി.
തോറ്റ വിദ്യാര്‍ഥി മന്ത്രിയെ സമീപിക്കുകയും 2018ല്‍ ഫെബ്രുവരി 28ന് മന്ത്രി കെ.ടി ജലീല്‍ പങ്കെടുത്ത സാങ്കേതിക സര്‍വകലാശാലയുടെ അദാലത്തില്‍ വിഷയം പ്രത്യേക കേസായി പരിഗണിക്കുകയുമായിരുന്നു.
അതേ സമയം മന്ത്രി കെ.ടി ജലീല്‍ അധികാര പരിധി മറികടന്നുവെന്ന് ഗവര്‍ണറുടെ ഓഫിസ് തന്നെ വ്യക്തമാക്കുകയും ഗവര്‍ണര്‍ തന്നെ മുന്നറിയിപ്പു നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ മന്ത്രി ജലീലിന് അധികാരത്തില്‍ തുടരാന്‍ യാതൊരവകാശവുമില്ലെന്നും ഉടന്‍ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."