'ഭരണസമിതിയുടെ ജനദ്രോഹനടപടികള്‍ അവസാനിപ്പിക്കണം'
കോട്ടക്കല്‍: എടരിക്കോട് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും ജനദ്രോഹ നയങ്ങളും അവസാനിപ്പിക്കണമെന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി.
ഉദ്യോഗസ്ഥരെയും മറ്റും ഭീഷണിപ്പെടുത്തി അഴിമതി നടത്തിക്കാനുള്ള ശ്രമങ്ങളാണ് ഭരണസമിതിയിലെ ചിലര്‍ ചെയ്യുന്നത്. ഇതിന്റെ പേരില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാരും ഓവര്‍സിയര്‍മാരും ഒരു ദിവസം പ്രതിഷേധസൂചകമായി പണിമുടക്കി.
നിലവില്‍ പഞ്ചായത്ത് പ്രസിഡന്റ് പോലും രാജിക്കൊരുങ്ങിയിരിക്കുകയാണ്. പഞ്ചായത്തുമായി ബന്ധപ്പെട്ട പല പ്രവര്‍ത്തനങ്ങളിലും അഴിമതി നടക്കുന്നുണ്ട്. ഇതിനു വഴങ്ങാത്ത സെക്രട്ടറിയെ അസഭ്യംപറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ സെക്രട്ടറി ഡി.ഡി.പിക്ക് പരാതി നല്‍കി നീണ്ട അവധിയില്‍ പ്രവേശിക്കുകയും ചെയ്തു.
അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയ ഭരണസമിതിക്കെതരിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി പോരാട്ടം ശക്തമാക്കുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."