HOME
DETAILS

സംസ്ഥാന സ്‌കൂള്‍ കലോത്സവം ട്രോഫി ലഭിച്ചില്ലേ...? സംഗതി പാര്‍സലായെത്തും

  
backup
December 04 2019 | 07:12 AM

school-kalolsavam-trophy-by-postasl

 

കാഞ്ഞങ്ങാട്: പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും ട്രോഫി നല്‍കി കലോത്സവ ചരിത്രത്തില്‍ ഇടംപിടിക്കുകയാണ് 60 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ട്രോഫി കമ്മിറ്റി.
കലോത്സവം കഴിഞ്ഞ് എല്ലാവരും വിശ്രമിക്കുമ്പോഴും ട്രോഫി കമ്മിറ്റി വിശ്രമം എന്ന വാക്കിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. അതുകൊണ്ടുതന്നെ 10,600 പേര്‍ക്കാണ് ഇതിനോടകം ട്രോഫികള്‍ വിതരണം ചെയ്തത്.


സബ് ജില്ലയില്‍നിന്ന് തുടങ്ങി സംസ്ഥാന തലത്തിലേക്ക് വരെ യോഗ്യത നേടുകയെന്നുള്ളത് വലിയ കാര്യമായതുകൊണ്ടണ്ടാണ് പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും ട്രോഫി നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചത്. പാര്‍സല്‍ വഴി നല്‍കുന്നതുമായി ബന്ധപ്പെട്ട് അവസാനഘട്ട ഒരുക്കത്തിലാണ് കമ്മിറ്റി. ഒരാള്‍ ഒന്നില്‍ കൂടുതല്‍ ഇനങ്ങളില്‍ മത്സരിച്ചിട്ടുണ്ടെങ്കില്‍ പോലും ആ ഇനത്തിനും ട്രോഫി നല്‍കിയിട്ടുണ്ടണ്ട്. 1,200 ട്രോഫികളാണ് പാര്‍സല്‍ സര്‍വിസ് വഴി അയക്കുന്നത്. ട്രോഫിയോടൊപ്പം കാസര്‍കോടിന്റെ സ്‌നേഹവും കൂടിയാണ് പാര്‍സല്‍ ചെയ്യുന്നത്.


60-ാമത് കലോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റ് കവറുകളില്‍ പൊതിഞ്ഞാണ് നല്‍കിയെന്നുള്ളതും പ്രത്യേകതയാണ്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡണ്ടറി സ്‌കൂള്‍ വിഭാഗങ്ങളില്‍ അറബിക്, സംസ്‌കൃതം എന്നിവയില്‍ മികച്ച സ്‌കൂളുകള്‍ക്ക് റോളിങ് ഷീല്‍ഡിന് പുറമേ സ്ഥിരം ട്രോഫിയും നല്‍കിയെന്നുള്ളത് ഈ കലോത്സവത്തിന്റെ വലിയ നേട്ടമാണ്.
രജിസ്‌ട്രേഷന്‍ സമയത്തുതന്നെ ട്രോഫി നല്‍കിയത് മത്സരാര്‍ഥികളെ ഞെട്ടിച്ചിരുന്നു.
സര്‍ട്ടിഫിക്കറ്റുകളും ട്രോഫിയും ലഭിച്ചില്ലെന്ന പരാതി ഒഴിവാക്കാന്‍ ഹെല്‍പ്പ് ഡെസ്‌കുകളും സ്ഥാപിച്ചിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവം അടുത്ത വര്‍ഷം കൊല്ലത്ത് നടക്കുമ്പോള്‍ ഇതേ പദ്ധതി തന്നെ തുടരാന്‍ ഇതിനോടകം തന്നെ ട്രോഫി കമ്മിറ്റിയോട് ബന്ധപ്പെട്ടിട്ടുണ്ടണ്ട്. കാഞ്ഞങ്ങാട് സ്വദേശി ഓസ്‌കാര്‍ രാജനും 35 ജീവനക്കാരും ചേര്‍ന്നാണ് ഇത്രയുമധികം ട്രോഫികള്‍ നിര്‍മിച്ചെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago