HOME
DETAILS
MAL
സാമൂഹ്യ മാധ്യമങ്ങളിലൂടെ വർഗ്ഗീയ പ്രചരണം; ടി പി സെൻകുമാറിനെ അറസ്റ്റ് ചെയ്യണം: ഇന്ത്യൻ സോഷ്യൽ ഫോറം
backup
December 04 2019 | 07:12 AM
ദമാം: നിരന്തരമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ മുസ്‌ലിം മതവിഭാഗങ്ങൾക്കെതിരേ വർഗ്ഗീയ പരാമർശങ്ങൾ പ്രചരിപ്പിക്കുന്ന മുൻ ഡിജിപി ടി പി സെൻകുമാറിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അൽ-ഖോബാർ സിറ്റി ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ജോലിയിൽ നിന്നും വിരമിച്ചശേഷം സംഘപരിവാര കൂടാരത്തിൽ സ്ഥിരമാക്കിയ സെൻകുമാർ വർഗ്ഗീയപരമായ പോസ്റ്റുകൾ മാത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.
ഇത് കേരളത്തിന്റെ സാമൂഹ്യ പരിസരത്തെ വിഷലിപ്‌തമാക്കും. ഡിജി പി ആയിരുന്നപ്പോൾ എടുത്ത കേസുകളും, നടപടികളും സർക്കാർ പുന: പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബ്രാഞ്ച് പ്രസിഡന്റ് അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി മൻസൂർ പൊന്നാനി ഉദ്ഘാടനം ചെയ്തു. വീരാൻ പാലക്കാട്, ഇഖ്ബാൽ ചെറായി, ഷെരീഫ് കോട്ടയം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."