സ്ത്രീകള്‍ക്ക് പ്രത്യേകസുരക്ഷക്കായി നിഴല്‍ പദ്ധതി, ഏതു സമയത്തും എവിടെനിന്നും സഹായം തേടി വിളിക്കാം
തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകസുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി കേരള പൊലിസ് കൊണ്ടുവന്ന നിഴല്‍ പദ്ധതിക്ക് തുടക്കമായി. ഏത് അടിയന്തര സാഹചര്യത്തിലും സഹായം എത്തിക്കാന്‍ തിരുവനന്തപുരത്ത് പൊലിസ് ആസ്ഥാനത്തെ കമാന്‍ഡ് സെന്ററില്‍ പ്രത്യേക സംവിധാനവും നിലവില്‍ വന്നു. ഈ സംവിധാനത്തിലേക്ക് എല്ലാ ജില്ലയില്‍ നിന്നും ഏത് സമയവും ഫോണ്‍ മുഖേന ബന്ധപ്പെടാം.
അസമയത്ത് വാഹനം കേടായി വഴിയില്‍ കുടുങ്ങുന്ന വനിതാ യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും 112 എന്ന നമ്പറില്‍ വിളിച്ച് സഹായം അഭ്യര്‍ഥിക്കാം. രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന വനിതകള്‍ക്ക് പൊലിസ് സഹായം എത്തിക്കാനും ഈ സംവിധാനം വഴി സാധിക്കും. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഏത് ആവശ്യത്തിനും ഏത് സമയത്തും ഈ സൗകര്യം വിനിയോഗിക്കാനാകും.
പൊലിസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമന്റ് സെന്ററിലാണ് ഫോണ്‍കോള്‍ ലഭിക്കുക. വിളിക്കുന്നയാള്‍ ഉള്ള സ്ഥലം കൃത്യമായി മനസിലാക്കാന്‍ ഈ സെന്ററിന് കഴിയും. നമ്പര്‍ ഡയല്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഫോണിന്റെ പവര്‍ ബട്ടണ്‍ മൂന്ന് തവണ അമര്‍ത്തിയാല്‍ സെന്ററില്‍ സന്ദേശം ലഭിക്കും. പൊലിസ് ഉദ്യോഗസ്ഥര്‍ തിരികെ വിളിച്ച് വിവരം അന്വേഷിക്കും. 112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പിലെ പാനിക് ബട്ടണ്‍ അമര്‍ത്തിയാലും കമാന്‍ഡ് സെന്ററില്‍ സന്ദേശമെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."