വളാഞ്ചേരി ഫയര്‍ സ്റ്റേഷന് കെട്ടിട നിര്‍മാണം; എസ്റ്റിമേറ്റ് നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി
പുത്തനത്താണി: വട്ടപ്പാറയില്‍ ഫയര്‍ സ്റ്റേഷന് കെട്ടിട നിര്‍മാണത്തിനായി എസ്റ്റിമേറ്റ് തയാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു.
ഫയര്‍ സ്റ്റേഷന് നിര്‍മാണം സംബന്ധിച്ച് ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ഫയര്‍ സ്റ്റേഷന് തുറന്ന് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വാഹനങ്ങള്‍ അനുവദിക്കുന്നതിനും തസ്തികകള്‍ സൃഷ്ടിക്കുന്നതിനുമുള്ള ശുപാര്‍ശ സമര്‍പ്പിക്കുവാന്‍ വകുപ്പ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയര്‍ സ്റ്റേഷന്റെ തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട സര്‍ക്കാരിലുള്ള ഫയലിന്റെ അവസ്ഥയെക്കുറിച്ചുള്ള ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. ഫയര്‍ സ്റ്റേഷന് നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് കെട്ടിടവിഭാഗം തയാറാക്കി നല്കിയ പ്ലാന്‍ നേരത്തെ അഗ്നിരക്ഷാ വകുപ്പ് അംഗീകരിച്ചിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."