പി.വി കൃഷ്ണന് ആയിരങ്ങളുടെ യാത്രാമൊഴി
കണ്ണൂര്‍: ട്രേഡ് യൂനിയന്‍ നേതാവും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന പി.വി കൃഷ്ണന് ആയിരങ്ങളുടെ യാത്രാമൊഴി. കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തിലും സി.പി.എം മയ്യില്‍ ഏരിയാ കമ്മിറ്റി ഓഫിസിലും നിരവധി ആളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. അഴീക്കോടന്‍ മന്ദിരത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കെ.പി സഹദേവന്‍, കെ.കെ നാരായണന്‍, ടി.കെ ഗോവിന്ദന്‍, കെ. ചന്ദ്രന്‍, വയക്കാടി ബാലകൃഷ്ണന്‍, കെ. മനോഹരന്‍, പി.വി ഗോപിനാഥ്, ബിജു കണ്ടക്കൈ എന്നിവര്‍ പതാക പുതപ്പിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍, പി. ജയരാജന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം.എല്‍.എമാരായ ജയിംസ് മാത്യു, സി. കൃഷ്ണന്‍, ടി.വി രാജേഷ്, എ.എന്‍ ഷംസീര്‍, നേതാക്കളായ പി. രാഘവന്‍, വി. ശിവദാസന്‍, ടി. കൃഷ്ണന്‍, ഒ.വി നാരായണന്‍, വി. നാരായണന്‍, കെ.എം ജോസഫ്, എന്‍. ചന്ദ്രന്‍, കെ. കുഞ്ഞപ്പ, എം.വി സരള, എന്‍. സുകന്യ, മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സി. പി.ഐ നേതാക്കളായ സി.എന്‍ ചന്ദ്രന്‍, പി. സന്തോഷ് കുമാര്‍, സി. പി മുരളി, കോണ്‍ഗ്രസ് നേതാക്കളായ പി. രാമകൃഷ്ണന്‍, സതീശന്‍ പാച്ചേനി, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി.കെ സനോജ്, ചന്ദ്രന്‍ തില്ലങ്കേരി, ജനതാദള്‍ നേതാവ് പി.പി ദിവാകരന്‍, ആര്‍.എസ്.പി നേതാവ് ഇല്ലിക്കല്‍ അഗസ്തി, എന്‍.സി.പി ജില്ലാ പ്രസിഡന്റ് വി.വി കുഞ്ഞികൃഷ്ണന്‍, സി.വി ശശീന്ദ്രന്‍, ബി.ജെ.പി നേതാവ് പി.പി കരുണാകരന്‍, എ.കെ ഗംഗാധരന്‍, നാടകപ്രവര്‍ത്തകന്‍ കരിവെള്ളൂര്‍ മുരളി, ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസിഡന്റ് ടി. ഗംഗാധരന്‍, ബാലസംഘം ജില്ലാ സെക്രട്ടറി പി.വി ശിവശങ്കരന്‍, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി എം.കെ മനോഹരന്‍, ജില്ലാ ലെബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ ബൈജു തുടങ്ങിയവര്‍ അന്തിമോചാരമര്‍പ്പിച്ചു.
സി.ഐ.ടി.യു നേതാക്കളായ കെ. മനോഹരന്‍, പുഞ്ചയില്‍ നാണു, കെ. അശോകന്‍, എസ്.ടി.യു നേതാവ് എം.എ കരീം, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി എം.എസ് സ്‌കറിയ, വൈസ് പ്രസിഡന്റ് അഡ്വ. കെ. ഫിറോസ്, ബസ് ഓപറേറ്റേഴ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.ജെ സെബാസ്റ്റിയന്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അന്തിമോചാര്‍പ്പിച്ചു.
വൈകുന്നേരം മൂന്നോടെ കണ്ടക്കൈ പൊതുശ്മാശനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. തുടര്‍ന്ന് അനുശോചന യോഗം ചേര്‍ന്നു. ഉച്ചവരെ മയ്യില്‍ പഞ്ചായത്തില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."