അന്ധകാരനഴി ബീച്ചിന്റെ നഷ്ടങ്ങള്‍ക്ക് കാരണക്കാര്‍ ഉദ്യോഗസ്ഥരെന്ന്: മന്ത്രി പി.തിലോത്തമന്‍
തുറവൂര്‍: അന്ധകാരനഴി ബീച്ചിന്റെ നവീകരണവും സൗന്ദര്യവല്‍ക്കരണവും തീരത്തുള്ളവരുടെ നിസഹകരണം മൂലമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നതെന്ന് ഉദ്യോഗസ്ഥരും കരാറുകാരും പറയുന്നത് ഒത്തുകളിയാണെന്ന് ജനങ്ങളുടെ ആരോപണമുയരുന്നു. സുനാമി ഫണ്ടില്‍പ്പെടുത്തി അന്ധകാരനഴി തീരത്ത് മുമ്പ് നടത്തിയ നിര്‍മാണങ്ങള്‍ നശിക്കാന്‍ കാരണം ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.
32 കോടി മുടക്കിയാണ് ബീച്ചിന്റെ സൗന്ദര്യവും സൗകര്യവും വര്‍ധിപ്പിച്ചത്. ഇതിനായി ഉപയോഗിച്ചതാകട്ടെ ഗുണനിലവാരമില്ലാത്ത സാമഗ്രികളും. നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനകം അവ തുരുമ്പെടുത്തുനശിച്ചു. കെട്ടിടങ്ങളുടെ മേല്‍കൂരയിലെ ഷീറ്റുകളെല്ലാം കാറ്റില്‍ പറന്നു പോയി. അശാസ്ത്രിയവും അലംഭാവം നിറഞ്ഞതുമായ ഇടപെടലുകളാണ് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്നു മന്ത്രി വ്യക്തമാക്കി.
പോരായ്മകള്‍ പരിഹരിക്കാനാണ് താന്‍ 50 ലക്ഷം അനുവദിച്ചത്. ടോയ്‌ലെറ്റ് ബ്ലോക്കിന്റെ നിര്‍മാണം ഇഴയുകയാണെന്ന് ജനങ്ങളില്‍ നിന്ന് ധാരാളം പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
അടിയന്തരമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ തീരത്തെത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ പോലും വഴിയില്ലാത്ത സാഹചര്യമാണ്.
പരിമിതമായ സൗകര്യങ്ങളില്‍ ഒതുങ്ങി തീരത്തിന്റെ ഭംഗി ആസ്വാദിക്കാന്‍ ദിനംപ്രതി നൂറുക്കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."