മാവോയിസ്റ്റുകള്‍ക്കെതിരേ കേസെടുത്തു
നിലമ്പൂര്‍: പുഞ്ചക്കൊല്ലി റബ്ബര്‍ പ്ലാന്റേഷനില്‍ എത്തി തൊഴിലാളികള്‍ക്ക് ക്ലാസെടുത്ത മാവോയിസ്റ്റ് നേതാവ് സോമന്, സന്തോഷ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ വഴിക്കടവ് പൊലിസ് യു.എ.പി.എ ചുമത്തി കേസെടുത്തു.
കഴിഞ്ഞ ദിവസം പട്ടാളവേഷധാരികളായ നാലംഗസംഘം തോക്കുമായാണ് പ്ലാന്റേഷന് കോര്‍പ്പറേഷന്റെ ഓഫിസില്‍ കയറിയത്. തൊഴിലാളികളെ പിടിച്ചിരുത്തി ക്ലാസെടുക്കുകയും സര്‍ക്കാറിനും കോടതിക്കുമെതിരേ പോസ്റ്ററുകള്‍ പതിക്കുകയും പലവ്യജ്ഞന സാധനങ്ങള്‍ കടത്തികൊണ്ടുപോകുകയും ചെയ്തു.
നിലവില്‍ മേഖലയില്‍ സാന്നിധ്യമറിയിച്ച മാവോയിസ്റ്റുകള്‍ക്കെതിരേ നിലമ്പൂര്‍, പൂക്കോട്ടുംപാടം, വഴിക്കടവ്, എടക്കര, കാളികാവ്, പോത്തുകല്‍ സ്റ്റേഷനുകളിലും കേസുണ്ട്. ജില്ലയില്‍ ഇതുവരെ 55 കേസുകളാണ് മാവോയിസ്റ്റുകള്ക്കെതിരേയുള്ളത്.
തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍ ഇന്നലെയും വനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."