സുഡാനില്‍ ഗാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് ഇന്ത്യക്കാരുള്‍പ്പെടെ 23 പേര്‍ മരിച്ചു
ഖര്‍ത്തൂം: സുഡാന്‍ തലസ്ഥാനത്തെ ഒരു ഫാക്ടറിയില്‍ ഗാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് ഇന്ത്യക്കാരുള്‍പ്പെടെ 23 പേര്‍ മരിച്ചു. അന്‍പതിലേറെ ഇന്ത്യക്കാര്‍ ജോലി ചെയ്തിരുന്ന കമ്പനിയിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്.
മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്. ത്ര ഇന്ത്യക്കാരാണ് അപകടത്തില്‍പ്പെട്ടത് എന്നതുസംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. 12ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വടക്കന്‍ ഖര്‍ത്തൂമിലെ ഒരു ടൈല്‍ നിര്‍മാണ കമ്പനിയിലാണ് അപകടമുണ്ടായത്.
സ്‌ഫോടനം നടന്ന ശേഷം കറുത്ത പുകപടലം അന്തരീക്ഷമാകെ മൂടിയതായി ദൃക്‌സാക്ഷി പറഞ്ഞു. വലിയ ശബ്ദത്തോടുകൂയിയാണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ പോലും കത്തിച്ചാമ്പലായി. സുഡാനിലെ ഇന്ത്യന്‍ എംബസിയാണ് കമ്പനിയില്‍ അന്‍പതിലേറെ ഇന്ത്യക്കാര്‍ ജോലി ചെയ്തിരുന്നുവെന്നും പരുക്കേറ്റവരിലും മരിച്ചവരിലും ഇന്ത്യക്കാരുണ്ടെന്നുമുള്ള വിവരം പുറത്തുവിട്ടത്.
23 പേര്‍ മരിച്ചെന്നും 130 പേര്‍ക്ക് പരുക്കേറ്റെന്നുമാണ് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം കമ്പനിയില്‍ സുരക്ഷാ ഉപകരണങ്ങളും മറ്റും ആവശ്യത്തിന് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. വേഗത്തില്‍ തീപിടിക്കുന്ന സാമഗ്രികള്‍ കമ്പനിയില്‍ വന്‍തോതില്‍ സൂക്ഷിച്ചിരുന്നതായും അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കാന്‍ പ്രത്യേക ഡോക്ടര്‍മാരുടെ സംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."