കാസര്‍കോട് നാലുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണംവരെ തടവ്
കാസര്‍കോട്: നാലരവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണംവരെ തടവുശിക്ഷ. കരിവേടകം നെട്ടിപ്പടുപ്പ് ശങ്കരംപടി സ്വദേശി വി.എസ് രവീന്ദ്രനെയാണ് ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമത്തില്‍ ഭേദഗതിക്ക് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ വിധിയാണിത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രവീന്ദ്രന്റെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ദളിത് ബാലികയാണ് പീഡിപ്പിക്കപ്പെട്ടത്. ഇയാള്‍ പിന്നീടും കുട്ടിയെ പീഡിപ്പിച്ചതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.
വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു കുട്ടിയും കുടുംബവും. പീഡന വിവരം അറിഞ്ഞ കുട്ടിയുടെ അമ്മയാണ് പൊലിസില്‍ പരാതി നല്‍കിയത്. തടവ് ശിക്ഷക്ക് പുറമേ 25000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."