HOME
DETAILS

യൂത്ത് ലീഗ് യുവജനയാത്രക്ക് ജില്ലയില്‍ ഉജ്വല വരവേല്‍പ്പ്

  
backup
December 06 2018 | 04:12 AM

%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%9c%e0%b4%a8%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d

മലപ്പുറം: വര്‍ഗീയമുക്ത ഭാരതം, അക്രമ രഹിത കേരളം എന്ന പ്രമേയത്തില്‍ മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്രക്കു ജില്ലയില്‍ ഉജ്വല വരവേല്‍പ്പ്. കാസര്‍കോഡ്‌നിന്നു കാല്‍നടയായി പ്രയാണം തുടര്‍ന്ന ജാഥ ജില്ലയില്‍ ഇന്നലെ രാവിലെ 8.30ന് കൊട്ടപ്പുറത്തുനിന്നാണ് പര്യടനം ആരംഭിച്ചത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, അഡ്വ. യു.എ ലത്വീഫ് എന്നിവരുടെ നേതൃത്വത്തില്‍ യാത്രക്ക് ജില്ലിയിലേക്ക് വരവേല്‍പ്പ് നല്‍കി. വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ അകമ്പടി ചേര്‍ന്ന യാത്രയെ വരേവല്‍ക്കാനും അഭിവാദ്യം നേരാനും ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരുന്നു.
ആദ്യ സ്വീകരണ കേന്ദ്രമായ കൊണ്ടോട്ടി ടൗണില്‍ രാവിലെ പത്തിന് നടന്ന സ്വീകരണ സമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എ. മുഹ്‌യുദ്ദീന്‍ അലി അധ്യക്ഷനായി. ടി.വി ഇബ്രാഹിം എം.എല്‍.എ, കെ.പി സക്കീര്‍ബാബു, ടി.പി അഷ്‌റഫലി, എ.കെ മുസ്തഫ തിരൂരങ്ങാടി, പി.വി മുഹമ്മദ് അരീക്കോട്, സിദ്ദീഖലി രാങ്ങാട്ടൂര്‍ സംസാരിച്ചു. കൊണ്ടോട്ടിയിലെ അമ്മുക്കുട്ടി അമ്മക്കു സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം മക്ക കെ.എം.സി.സി നിര്‍മിച്ചു നല്‍കിയ ബൈത്തുറഹ്മയുടെ താക്കോല്‍ദാനം വേദിയില്‍ നടന്നു.
ഉച്ചക്ക് കിഴിശ്ശേരി ബാലത്തില്‍ പുറായ അങ്ങാടിയില്‍ നല്‍കിയ സ്വീകരണ സമ്മളനം പി.കെ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഷറഫു കൊടക്കാടന്‍ അധ്യക്ഷനായി. അഡ്വ. ഫൈസല്‍ ബാബു, അബ്ദുറഹ്മാന്‍ രണ്ടത്താണി, ബഷീര്‍ വള്ളിക്കോത്ത്, ടി.പി അഷ്‌റഫ് സംസാരിച്ചു. വൈകീട്ട് നാലിന് അരീക്കോട്ടേക്ക് പ്രയാണം തുടങ്ങിയ യാത്രക്കു വെള്ളേരി അങ്ങാടിയില്‍ കാവനൂര്‍ മജ്മഅ് അധ്യാപകരും വിദ്യാര്‍ഥികളും അഭിവാദ്യം നേര്‍ന്നു. അരീക്കോട് വൈകീട്ട് നടന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂസുഫ് ആര്യന്‍തൊടി അധ്യക്ഷനായി. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍വഹാബ്, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, പി.കെ ബഷീര്‍, കെ.പി.എ മജീദ്, യു.എ ലത്വീഫ്, എം.ഐ തങ്ങള്‍, സി.പി ചെറിയ മുഹമ്മദ്, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ്, നജീബ് കാന്തപുരം, എം.എ സമദ്, എം.സി മുഹമ്മദ് ഹാജി, പി.പി സഫറുല്ല, എ.പി ഉണ്ണികൃഷ്ണന്‍, അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷ്‌റഫ്, ടി.പി മുഹമ്മദ് ഹാരിസ്, വി.പി അഹമ്മദ് സഹീര്‍ സംസാരിച്ചു.
ജാഥ ഇന്ന് രാവിലെ മഞ്ചേരിയില്‍നിന്ന് പ്രയാണമാരംഭിക്കും. ഉച്ചക്ക് പന്ത്രണ്ടിന് വെള്ളുവമ്പ്രത്ത് സ്വീകരണം നല്‍കും. വൈകിട്ട് ഏഴിന് മലപ്പുറം സുന്നി മഹല്‍ പരിസരത്ത് നടക്കുന്ന സമാപനസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

 

'മോദി ഭരണം തുടച്ചുനീക്കലാണ് മതേതര സമൂഹത്തിന്റെ ലക്ഷ്യം'


അരീക്കോട്: മോദി ഭരണകൂടത്തെ രാജ്യത്തുനിന്നു തുടച്ചുനീക്കലാണ് മതേതര സമൂഹത്തിന്റെ ലക്ഷ്യമെന്നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതെയാകുകയാണ്.ന്യൂനപങ്ങള്‍ക്ക് നീതിനേഷേധിക്കുന്നവരായി ഭരണക്കൂടം മാറി. മറ്റു സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ കെട്ടുറപ്പ് ഇല്ലാതായപ്പോള്‍, കേരളം നേരായി സഞ്ചരിച്ചത് മതപരവും രാഷ്ട്രീയമായുമുള്ള സംഘടിത മുന്നേറ്റമാണെന്നും തങ്ങള്‍ പറഞ്ഞു. യുവജനയാത്രക്ക് അരീക്കോട്ട് നല്‍കിയ സ്വീകരണസമ്മേളന ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
ഭരണഘടനയുടെ പൊളിച്ചെഴുത്തിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി. ന്യൂനപക്ഷങ്ങളെ വേട്ടയാടി രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം തുടരുന്നത് അപകട സൂചനയാണ്. മൂല്യങ്ങള്‍ നഷ്ടപ്പെടാത്ത രാഷ്ട്രീയ ബോധമുള്ളവരായി യുവാക്കള്‍ മാറണമെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളെ അകറ്റി നിര്‍ത്തണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബി.ജെ.പി.ക്കു രക്തസാക്ഷി പരിവേഷം കൊടുത്ത് വളര്‍ത്തിയെടുക്കാന്‍ പിണറായി വിജയന്‍ ഒത്തുകളിക്കുകയാണെന്നും കെ.പി.എ മജീദ് പറഞ്ഞു. കൊണ്ടേണ്ടാട്ടിയില്‍ നടന്ന ആദ്യസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസുമായും ബി.ജെ.പിയുമായും ഒത്തുകളിക്കുകയും കേരളത്തില്‍ ബി.ജെ.പി വളര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്ന നേതാവാണ് മുഖ്യമന്ത്രി യെന്നും കെ.പി.എ. മജീദ് ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago