HOME
DETAILS

വർണ്ണ വിസ്മയം തീർത്ത് കുരുന്നുകളുടെ കായിക ദിനം 

  
backup
December 06 2018 | 04:12 AM

4654645645654645
 
മനാമ:  ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ കിൻഡർ ഗാർട്ടൻ കായിക ദിനം 'കളർ സ്പ്ലാഷ്'  വർണ ശബളമായ പരിപാടികളോടെ നടന്നു. 1600 ഓളം കുരുന്നുകൾ  കായിക മത്സരങ്ങളിൽ ആവേശ പൂർവം പങ്കുകൊണ്ടു. മുഖ്യാതിഥി ആർ സി ഓ സെക്രട്ടറി ജനറൽ ഡോ മുസ്തഫ അൽ സെയ്‌ദ്  പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ , സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എൻ എസ് , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, അഡ്വ ബിനു മണ്ണിൽ വറുഗീസ്,രാജേഷ് എം എൻ, സജി ജോർജ്, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവരും സന്നിഹിതരായിരുന്നു. 
 
 സമ്മാനദാനം നിർവഹിച്ച ഡോ മുസ്തഫ അൽ സെയ്‌ദ്  ഇന്ത്യൻ സ്‌കൂളിൽ ഇത്തരമൊരു കായിക മേള വ്യജയകരമായി നടത്തിയ മാനേജ്‌മെന്റിനെയും അധ്യാപകരെയും രക്ഷിതാക്കളെയും ഉജ്വല പ്രകടനം കാഴ്ചവെച്ച കുട്ടികളെയും അഭിനന്ദിച്ചു. നേരത്തെ മുഖ്യാതിഥിയെ ബാൻഡ് മേളത്തോടെ സ്‌കൂൾ സ്വീകരിച്ചു.  ഇന്ത്യൻ സ്‌കൂൾ കായിക രംഗത്തു മികച്ച നേട്ടങ്ങൾ കൈവരിച്ച വസ്തുത ചെയർമാൻ പ്രിൻസ് നടരാജൻ എടുത്തുപറഞ്ഞു.  പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു. കായിക വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് അംഗം രാജേഷ് എം എൻ മേളയുടെ സമാപന പ്രഖ്യാപനം നടത്തി. ഒരു മാസക്കാലമായി റിഫ കാമ്പസിലെ കുട്ടികൾ ഈ കായിക ദിനം ആഘോഷിക്കാനുള്ള പരിശീലനം  അവരുടെ അധ്യാപകരുടെ മേൽനോട്ടത്തിൽ   നടത്തി വരികയായിരുന്നു. ഹൗസ് ഓഫ് യൂണിഫോംസ്  എന്ന  സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ്  കളർ സ്പ്ലാഷ് സംഘടിപ്പിച്ചത്. 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago