HOME
DETAILS
MAL
ഖനനം അനുവദിക്കില്ല: സി.എം.പി
backup
August 08 2016 | 20:08 PM
കാഞ്ഞങ്ങാട്: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ഖനനം പുനരാരംഭിക്കാനുള്ള നീക്കത്തില്‍ സി.എം.പി ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതിപക്ഷത്ത് നില്ക്കുമ്പോള് എതിര്‍ക്കുകയും ഭരണത്തിലെത്തുമ്പോള്‍ കമ്പനികളുടെ ഭാഗത്ത് നില്‍ക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം കൊടുക്കേണ്ടത് എന്നും സി.എം.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ വി.കമ്മാരന്, ബി.സുകുമാരന്‍, വി.കെ.രവീന്ദ്രന്, സി.വി.തമ്പാന്, പി.കെ.രഘുനാഥ്, സുഭാഷ് ചീമേനി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."