HOME
DETAILS
MAL
തരിശുകിടന്ന പാടത്ത് വിളവിറക്കി വനിതകള്‍
backup
August 01 2017 | 18:08 PM
രാജാക്കാട്: തരിശുകിടന്ന പാടത്ത് നെല്‍കൃഷി ഇറക്കി ഹരിത വനിത സ്വയംസഹായ അംഗങ്ങള്‍ മാതൃകായി.
രാജകുമാരി ഗ്രാമ പഞ്ചായത്തിലെ മില്ലുംപടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹരിത എസ്.എച്ച്.ജിയാണ് രണ്ടേക്കറോളം വരുന്ന തരിശുപാടത്ത് കൃഷിയിറക്കിയിരിക്കുന്നത്. ടാക്ടറും, ട്രില്ലറും അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ലഭിക്കാത്തതിനാല്‍ സംഘാംഗങ്ങളുടെ ഭര്ത്താക്കന്മാരാണ് പാടം കൃഷിക്കായി നല്‍കിയത്.
ഞാറ്റുപാട്ടിന്റെ ഈരടിയോടെയാണ് നടീല്‍ ഉത്സവം നടന്നത്. കേരള കര്‍ഷക സംഘം ഇടുക്കി ജില്ലാ ജോ.സെക്രട്ടറി വി.എ കുഞ്ഞുമോന് നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം രാധാമണി പുഷ്പജന്‍, പഞ്ചായത്തംഗങ്ങളായ പി. രവി, കെ.കെ തങ്കച്ചന് എന്നിവരും സംഘം ഭാരവാഹികളായ എസ്.മണിമേഖ, ബിന്ധു ഷൈന്‍, സന്ധയ സുഗണന്‍ മറ്റുള്ളവരും പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."