പിണറായിയുടെ ഫാസിസ്റ്റ് ഭരണത്തില്‍ ജനങ്ങള്‍ പൊറുതി മുട്ടുന്നു: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
ഇരിട്ടി: കേരളത്തിന്റെ നിയമ സംവിധാനങ്ങളെ നോക്കുകുത്തികളാക്കി പാര്‍ട്ടി അണികളെ ഉപയോഗിച്ച് ഫാസിസം നടപ്പിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ ജനങ്ങളെ ദുരിതത്തിലാക്കി ആനന്ദം കൊള്ളുകയാണ്. കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും ദിനംപ്രതി നടക്കുമ്പോഴും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. ജന്‍മി- അടിയാള വ്യവസ്ഥയിലെന്നപോലെയാണ് മുഖ്യമന്ത്രി ജനങ്ങോട് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ദിരാഗാന്ധി ജന്‍മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പായം മണ്ഡലത്തിലെ കോളിക്കടവ് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കോണ്‍ഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ ഇന്ദിരാജി അനുസ്മരണം നടത്തി. ബൂത്ത് പ്രസിഡന്റ് ഭാസ്‌കരന്‍ അധ്യക്ഷനായി. കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ.സജീവ് ജോസഫ്, ബ്ലോക്ക് പ്രസിഡന്റ് തോമസ് വര്‍ഗ്ഗീസ്, ഡെയ്‌സി മാണി, എം.ജെ ജോണ്‍, മണ്ഡലം പ്രസിഡന്റ് ഷൈജന്‍ ജേക്കബ്ബ്, കെ.അനീഷ്, പി.സി പോക്കര്‍, മൂര്യന്‍ രവീന്ദ്രന്‍, ജാന്‍സി തോമസ്, ജോസ് മാടത്തില്‍, മാത്യ ജോസഫ് വരമ്പുങ്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."