ബാലുശ്ശേരി മണ്ഡലത്തിന് അവഗണന
പേരാമ്പ്ര: കല്‍പത്തൂര്‍ വായനശാല-കാപ്പുമുക്ക് റോഡ് നവീകരിക്കാന്‍ ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ റോഡിന്റെ ഗുണഭോക്താക്കള്‍ ഏറെ സന്തോഷിച്ചതാണ്. എന്നാല്‍ പേരാമ്പ്ര, ബാലുശ്ശേരി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ നവീകരണം പേരാമ്പ്ര മണ്ഡല അതിര്‍ത്തിയില്‍ അവസാനിപ്പിക്കുകയാണ്.
സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ടി.പി രാമകൃഷ്ണന്‍ മുന്‍കൈയെടുത്താണ് റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. എന്നാല്‍ അത് മണ്ഡല അതിര്‍ത്തിയില്‍ മാത്രം ഒതുങ്ങിയതില്‍ ബാലുശ്ശേരി മണ്ഡല അതിര്‍ത്തിയിലുള്ളവര്‍ക്ക് പ്രതിഷേധമുണ്ട്. പുളിയോട്ട് മുക്ക്, നരയംകുളം, കാപ്പുമുക്ക് ഭാഗങ്ങളില്‍ ഈ റോഡ് ടാറിങ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഈ റോഡില്‍ ബസ് സര്‍വിസ് ഉള്ള ഭാഗം നരയംകുളമാണ്. ഇവിടെയാണെങ്കില്‍ നവീകരണവും നടക്കുന്നില്ല. സര്‍ക്കാര്‍ ഫണ്ടില്‍ കല്‍പത്തൂര്‍ മുതല്‍ വെള്ളിയൂര്‍ വരെയാണ് നവീകരണം നടത്തിയത്. വെള്ളിയൂര്‍ മുതല്‍ പുളിയോട്ട്മുക്ക് വരെ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്. മന്ത്രി ബാലുശ്ശേരി മണ്ഡലത്തെ അവഗണിച്ചത് ശരിയായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ബാലുശ്ശേരി മണ്ഡലത്തിലെ റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കാന്‍ സ്ഥലം എം.എല്‍.എ പുരുഷന്‍ കടലുണ്ടി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കോട്ടൂര്‍ പഞ്ചായത്ത് വികസന സെമിനാറില്‍ കെ.എസ്.എസ്.പി.യു നേതാവ് എ.കെ കുഞ്ഞിച്ചെക്കിണി പ്രമേയമവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."