HOME
DETAILS
MAL
റെയില്‍വേ ഗേറ്റ് പുനസ്ഥാപിച്ചു
backup
August 01 2017 | 19:08 PM
തലശ്ശേരി: അമിത വേഗതയിലെത്തിയ വാന്‍ ഇടിച്ച് തകര്‍ന്ന റെയില്‍വേ ഗേറ്റ് പുനസ്ഥാപിച്ചു. തലശ്ശേരി ടെമ്പിള്‍ ഗേറ്റാണ് തിങ്കളാഴ്ച അര്‍ധരാത്രിയിലുണ്ടായ അപകടത്തില്‍ തകര്‍ന്നത്.
വടകര സ്വദേശി ഫൈസലിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 18 എം.8396 നമ്പര്‍ വാനാണ് ഗേറ്റില്‍ ഇടിച്ചിരുന്നത്. ഡ്രൈവര്‍ ചൊക്ലി സ്വദേശി കിഴക്കേ മഞ്ഞില്‍ പറമ്പത്ത് രഞ്ചിത്ത് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നതായി പൊലിസ് പറഞ്ഞു.
ഒരു മണിക്കൂറിലേറെ റെയില്‍- റോഡ് ഗതാഗതം തടസപ്പെട്ടു. ക്രയിന്‍ ഉപയോഗിച്ച് വാന്‍ ട്രാക്കില്‍ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. വാന്‍ ഡ്രൈവര്‍ക്കെതിരേ റെയില്‍വേ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."