ഭക്ഷ്യ പരിശോധന; ഹോട്ടലുടമയില്‍നിന്നു പിഴ ഈടാക്കി
തൊടുപുഴ: ഭക്ഷ്യയോഗ്യമല്ലാത്ത ബിരിയാണി നല്കിയ ഹോട്ടലിനെതിരെ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ നടപടി. മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന 'തഫ്സിയ' ഹോട്ടല്‍ ഉടമയില്‍ നിന്നും എണ്ണായിരം രൂപ പിഴ ഈടാക്കിയ ഭക്ഷ്യസുരക്ഷാവിഭാഗം ശക്തമായ താക്കീത് നല്‍കുകയും ചെയ്തു.
ഇടവെട്ടി മാട്ടയില്‍ ഹാരിസാണ് ഇതു സംബന്ധിച്ച് ഭക്ഷ്യസുരക്ഷാവിഭാഗത്തിനും തൊടുപുഴ മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗത്തിനും പരാതി നല്‍കിയത്. ശനിയാഴ്ച വൈകിട്ട് എഴരയോടെ ഹോട്ടലില്‍ എത്തിയ ഹാരിസും സുഹൃത്തും ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തു. ബിരിയാണിയോടൊപ്പമുള്ള ചിക്കന്‍ കഷ്ണത്തില്‍ നിന്നും രക്തം ഒലിച്ചിറങ്ങുന്ന നിലയിലായിരുന്നു. ഇവര്‍ ഹോട്ടലുടമയോട് പരാതിപ്പെട്ടെങ്കിലും പരിഹസിച്ചത്രെ.
ഇതോടെ ഇവര്‍ ബിരിയാണി പാഴ്സലാക്കി വാങ്ങി. തുടര്‍ന്ന് അധികൃതരെ വിവരം അറിയിച്ചു. രാത്രി തന്നെ ഇവര്‍ പാഴ്സലും ഹോട്ടല്‍ ബില്ലും അധികൃതര്‍ക്ക് കൈമാറി.
തുടര്‍ന്നായിരുന്നു ഹോട്ടലിലെ പരിശോധന. മാനദണ്ഡം പാലിക്കാതെയാണ് ഹോട്ടലിന്റെ പ്രവര്‍ത്തനമെന്ന് കണ്ടാണ് പിഴ ഈടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."