ഗുജ്‌റാല്‍ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിച്ചത് വിഢിത്തം; ആ തീരുമാനമാണ് ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴി തുറന്നത്- പ്രണബ് മുഖര്‍ജി
ന്യൂഡല്‍ഹി: 1998 ല്‍ ഐ.കെ ഗുജ്‌റാലിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് സര്‍ക്കാരില്‍ നിന്ന് പിന്തുണ പിന്‍വലിക്കാനുള്ള അന്നത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനത്തില്‍ ഖദം പ്രകടിപ്പിച്ച് മുന്‍ രാഷ്ട്രപതി ഡോ. പ്രണബ് മുഖര്‍ജി. ഈ തീരുമാനമാണ് ബി.ജെ.പിക്ക് കേന്ദ്രത്തില്‍ അധികാരത്തിലേക്ക് വഴിതുറന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ പിന്തുണ ഉണ്ടായിരുന്നുവെങ്കില്‍ സര്‍ക്കാറിന് കാലാവധി പൂര്‍ത്തിയാക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്‍ പ്രധാനമന്ത്രി ഗുജ്‌റാലിന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബുധനാഴ്ച രാജ്യ തലസ്ഥാനത്ത് നടന്ന ചടങ്ങില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം.
1996ല്‍ വാജ്‌പേയിയുടെ 13 നാള്‍ മന്ത്രി സഭ താഴെ വീണതിനു ജനതാദള്‍ നേതാവ് ദേവഗൗഡയുടെ നേതൃത്വത്തില്‍ ഐക്യമുന്നണി മന്ത്രിസഭ സ്ഥാനമേറ്റത്. കോണ്‍ഗ്രസിന്റെ പുറമെനിന്നുള്ള പിന്തുണയിലായിരുന്നു ഭരണം. പക്ഷേ, കോണ്‍ഗ്രസ് ഇടഞ്ഞതോടെ 1997 ഏപ്രില്‍ 21ന് ദേവഗൗഡക്ക് രാജിവെക്കേണ്ടിവന്നു. ദള്‍ നേതാവ് ഐ.കെ. ഗുജ്‌റാലിനായിരുന്നു പ്രധാനമന്ത്രിപദത്തില്‍ അടുത്ത ഊഴം. പുറമെനിന്നുള്ള കോണ്‍ഗ്രസ് പിന്തുണക്ക് ഇത്തവണയും ആയുസ്സ് വളരെ കുറവായിരുന്നു. സീതാറാം കേസരി പ്രസിഡന്റായ കോണ്‍ഗ്രസ് രാജീവ് വധത്തില്‍ ഡി.എം.കെ ബന്ധം ഉയര്‍ത്തിക്കാട്ടി ഗുജ്‌റാല്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. 1998 മാര്‍ച്ച് 19ന് ഗുജ്‌റാല്‍ രാജിവെച്ചു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിലാണ് വ്യക്തമായി മേല്‍ക്കോയ്മയോടെ എന്‍.ഡി.എ അധികാരത്തില്‍ വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."